Wednesday, November 07, 2012

മരണം...!!!

അപ്പൂപ്പന്‍ മരിച്ചു..
അച്ഛന്‍ ഫെയ്സ്ബുക്കില്‍ അപ്ഡേറ്റ് ചെയ്തു....
ചെറുമകന്‍ സ്റ്റാറ്റസ് 'ലൈക്‌' ചെയ്തു....
ചെറുമകള്‍ കമന്റി...
"റസ്റ്റ്‌ ഇന്‍ പീസ്‌, ഓള്‍ഡ്‌ ബോയ്‌......"..........!!!!"..!!!!"

അപ്പൂപ്പന്റെ ആത്മാവാകട്ടെ,
ഒരു ഫേസ്ബുക്ക് പേജിനായി,

ഗതികിട്ടാതെ ഗൂഗിളില്‍
അലഞ്ഞു നടന്നു.....!!!


പ്രവീണ്‍

9 comments:

Rainy Dreamz ( said...

കൊള്ളാമല്ലോ ഉത്തരാധുനികം ആണല്ലോ ഞെട്ടിച്ചു :)

Aneesh chandran said...

കാലികസൃഷ്ട്ടി..മനോഹരം.

Manoj Vellanad said...

ഉത്തരാധുനികം.. അപ്പൂപ്പന്‍ മരിച്ച ദിവസം ഗുരുവായൂരപ്പന് ജലദോഷം ആയിരുന്നോ...? ചുമ്മാ.. തമാശ.. നല്ല കവിത..

Praveen said...

@Rainy Dreams...നന്ദി...ഈ ഉത്തരാധുനികം എന്നുവെച്ചാല്‍ എന്താ....??
@കാത്തി....നന്ദി....
മനോജ്കുമാര്‍.... ....,..പുള്ളിക്കാരന്‍ അന്ന് വീക്ക്‌ലി ഓഫിലായിരുന്നു....:)

ലി ബി said...

ആര് പറഞ്ഞു..

അപ്പൂപ്പന്‍ ഗൂഗിള്‍ പ്ലസ്സില്‍ അക്കൗണ്ട്‌ എടുതിട്ടാവും അങ്ങ് വണ്ടി കയറി പോയത്. ഫേസ്ബുക്കിലുള്ള മക്കളുടെയും മരുമക്കളുടെയും ശല്യോം കാണില്ല. പരലോകത്തിരുന്നു സ്ടാടസ് അപ്പ്‌ഡേറ്റ് ചെയ്യുകയും ചെയ്യാം..


"പ്ലേയിംഗ് ചെസ്സ്‌ വിത്ത്‌ ചിത്രഗുപ്തന്‍ @യമലോകം"

Praveen said...

@ലിബി.....ഹ ഹാ...

Praveen said...

ഹഹാ...നന്ദി...

Praveen said...

നന്ദി കാത്തി

Praveen said...

മൌനം....
നന്ദി