Friday, November 02, 2012

ചൂട്....


ചിരിക്കാന്‍ മറന്നുപോയ
ബാല്യത്തിന്‍റെ ചൂടേറ്റിട്ടാവാം,
ഇന്നും ,
ഈ തണുപ്പത്തും...
വിറയ്ക്കാതിരിക്കുന്നത്.....!!!!

ഓര്‍മകളോട് നന്ദിയുണ്ട്...
വെയിലത്ത്‌ വാടാതെ,
വേണ്ടുവോളമീ
കണ്ണീരിന്‍റെ ചൂട് ,
കനല് പോവാതെ കാത്തുവെച്ചതിന്....

കൂട്ടുകാരി,
നീ പേടിക്കണ്ട..
ആരും..
ഇന്നേ വരെ...
ഈ തണുപ്പത്ത്...
ചൂടേറ്റ് ചത്തിട്ടില്ല....!!!

3 comments:

Unknown said...


പ്രിയപ്പെട്ട പ്രവീണ്‍, നന്നായിട്ടുണ്ട്

Praveen said...

നന്ദി സുഹൃത്തേ...@ഗിരീഷ്‌...

Unknown said...

തണുപ്പ്‌ തുടങ്ങുനു
വിയര്‍പ്പിനാശ്വസമായി ....;
എങ്കിലും വിയര്‍ക്കുന്നു
വിരഹചൂടിനാല്‍