Monday, November 26, 2012

വസന്തത്തിന്‍റെ ഫറവോ....


പൂമ്പാറ്റയും പൂമ്പൊടിയും ഇല്ലാത്ത
കാലങ്ങള്‍ക്കുശേഷം, ഒരിക്കല്‍...
പൂക്കള്‍ വീണ്ടും വിരിഞ്ഞു...
അവയുടെ സുഗന്ധത്തില്‍
കണ്ണടച്ച് നില്‍ക്കെ,
നിങ്ങള്‍ പറഞ്ഞു...
"വസന്തം ..വന്നു...
  ജനങ്ങളുടെ വസന്തം....."

കോള്‍മയിര്‍ കൊണ്ടു....
കണ്ണീര്‍ പൊടിച്ചു,
മുഷ്ടി ചുരുട്ടി അലറി.....
"ജയിക്കട്ടെ ജനങ്ങള്‍......
തകരട്ടെ ഏകാധിപത്യകിരാതാന്മാര്‍......".."

അധികം കഴിഞ്ഞില്ല....
ഇലകള്‍ കൊഴിഞ്ഞു...
പൂക്കള്‍ വാടി....
പറന്നെത്തിയ പൂമ്പാറ്റകള്‍
ദുര്‍ഗന്ധം കൊണ്ടുവന്നു....

അപ്പോള്‍ നിങ്ങള്‍ പറഞ്ഞു....
"വസന്തം...വന്നു വസന്തം...
 പുതിയ ഫറവോയുടെ വസന്തം..."


(സമര്‍പ്പണം : പുതിയ ഇജിപ്റ്റ് ഫറവോ മോര്‍സി ഒന്നാമന്....)




5 comments:

ശ്രീജിത് കൊണ്ടോട്ടി. said...

''മുല്ലപ്പൂ''ക്കള്‍ ദുര്‍ഗന്ധം പരത്തുന്നു?

അനൂപ്‌ കോതനല്ലൂര്‍ said...

Vasantham vannu janagalude vasantham

Praveen said...

അതെ...
മുല്ലപൂക്കള്‍ ദുര്‍ഗന്ധം
പരത്തുവോന്നൊരു ഭയം...

ഷാജു അത്താണിക്കല്‍ said...

ഇന്നും ആ കാറ്റ് അവിടെയുണ്ട്

കൊമ്പന്‍ said...

മുല്ലപ്പൂ വിപ്ലവത്തിന് ശേഷം പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ വന്നില്ല എന്ന് മാത്രമാണ് പഴയതിലും കഷ്ടമായി ചില കാര്യങ്ങള്‍ കാണുന്നു
കവിത നന്നായി