തികച്ചും അവിചാരിതമായ കുറെ കൂട്ടിമുട്ടലുകള്‍ക്കൊടുവിലാണ് ഇന്ന് ഡല്‍ഹിയിലെ കേരളാ ക്ലബ്ബില്‍ എത്തിപ്പെട്ടത്....വിജയനും മുകുന്ദനും കൂട്ടിമുട്ടിയ പഴയ കേരള ക്ലബ് തന്നെ..!!!
പ്രൊഫ.എം.എന്‍. കാരശ്ശേരിയുടെ "മലയാളത്തിന്‍റെ രാഷ്ട്രീയം" എന്ന പ്രസംഗം കേള്‍ക്കാനായിട്ടാണ് ഈയുള്ളവന്‍ മലയാള സാഹിത്യത്തിന്‍റെ ചരിത്രത്തിനു തിരക്കഥ എഴുതിയ ആ ചുവരുകള്‍ക്കുള്ളിലേക്ക് എത്തിനോക്കുവാന്‍ ആദ്യമായി ധൈര്യപ്പെട്ടത്..!!!!
താമസിച്ചു പോയതിനാല്‍ ചെന്നെത്തിയത് തന്നെ കാരശ്ശേരി തുറന്നു വിട്ട വാക്ധോരണിയുടെ നടുവിലേക്കാണ്...മാതൃഭാഷ തന്നെ വിഷയം...മലയാളത്തെ മറക്കാന്‍ പെടാപ്പാട് നടത്തുന്ന മലയാളികളെ കുറിച്ച്... നമ്മുടെ ആംഗലേയത്തിലൂന്നിയ കപട വികസന മനോഭാവങ്ങളെക്കുറിച്ച്....
കാരശ്ശേരി പറഞ്ഞു...
"ഭാഷക്ക് രാഷ്ട്രീയമുണ്ട്....അധികാരം ഭാഷയിലിരിക്കുന്നു..."
ആ വാക്കുകളിലൂടെ കാരശ്ശേരി ഞങ്ങളെ തൂര്‍ക്കിയിലേക്ക് കൊണ്ടുപോയി... പിന്നെ പേര്‍ഷ്യയിലേക്ക് ...മാതൃഭാഷയെ ഒദ്യോഗികഭാഷയാക്കി പുനസ്ഥാപിച്ച നാടുകളിലേക്ക്...
എന്തിനു ഇംഗ്ലീഷിന്റെ ബലമില്ലാതെ തന്നെ വികസനത്തില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ചൈനയിലേക്ക്...ജര്‍മനിയിലേക്ക്.
പിന്നെ നമ്മുടെ നാട്ടിലേക്ക്...ഗാന്ധിജിയിലേക്ക്...മാതൃഭാഷയെ പെറ്റമ്മയെപ്പോലെ സ്നേഹിച്ച മലയാളത്തിന്‍റെ സ്വന്തം എഴുത്തച്ഛനിലേക്ക്...വള്ളത്തോളി
ഒക്കെ.....
ഇടയ്ക്കു ,
പൂന്താനം വേദനയില്‍ ഭക്തിനിര്‍ഭരമായി പാടി...
ഖസാക്കിലെ പനകളുടെ കാറ്റേറ്റ ഇതിഹാസകാരന്‍ താടിതടവിക്കൊണ്ട് , വാറ്റു ചാരായത്തിന്‍റെ തെളിമയോടുള്ള വാങ്ക് വിളി കേട്ടു.....
കുട്ടികൃഷ്ണമാരാര്‍ ഭാരതപര്യടനം നടത്തി....
അങ്ങനെ ഈയുള്ളവന്‍റെ വിരസതയുടെ വേനല്‍ ചൂടേറ്റ അനേകം വൈകുന്നേരങ്ങള്‍ക്കിടയിലേക്ക് , ഒരു മഴയുടെ നനവുള്ള കാറ്റുമായി ഈ വൈകുന്നേരം മാത്രം ബാക്കിനിന്നു...ഓര്‍മ്മകള്‍ക്ക്
അതെ..
കാരശ്ശേരിയുടെത് വ്യാകരണപ്പട്ടികയില്‍ പെടുന്ന വെറും പ്രസംഗമായിരുന്നില്ല...
അറിവിന്‍റെ നാനാകോണുകളിലേക്കുമുള്ള ഒരു തീര്‍ഥാടനം തന്നെയായിരുന്നു....
ആ തീര്‍ഥാടനത്തിനിടയില്‍ ,
ചിലപ്പോള്‍ ഞാന്‍ കോള്‍മയിര്‍ കൊണ്ടു...
ചിലപ്പോള്‍ വേദനിച്ചു...
ചിലപ്പോള്‍ പൊട്ടിച്ചിരിച്ചു....
ചിലപ്പോള്‍ കണ്ണീര്‍ പൊടിച്ചു....
നിമിഷങ്ങള്‍ മിനുട്ടുകളിലെക്കും ,
മിനുട്ടുകള്‍ മണിക്കൂറുകളിലേക്കും
ഒഴുകുന്നത് തീര്‍ഥാടകന്‍ അറിഞ്ഞതേയില്ല....!!
4 comments:
നന്നായെഴുതി
hats off....
കാരശ്ശേരി ....
ധന്യമാകട്ടെ ഈ തീർഥാടനത്താൽ ജീവിതം.
Post a Comment