Friday, November 16, 2012

ഗാസയിലെ വെടിയൊച്ചകള്‍.... ..


നിസ്സഹായരുടെ ചോരകൊണ്ട്
തെരുവില്‍  പ്രളയക്കെടുതി...
ചോര കോരിക്കുടിച്ചു ദാഹം തീര്‍ക്കാന്‍,
കുരിശു യുദ്ധങ്ങളിലെ ചേകവന്മാര്‍.........



തെരുവിനപ്പുറവും,
തെരുവിനിപ്പുറവും,
മതങ്ങളുടെ ഗിനിപ്പന്നികള്‍,
കൊമ്പുകോര്‍ത്തു ചത്തു..

നൂറ്റാണ്ടുകളുടെ കണക്കുകള്‍,
കൂട്ടിയും കുറച്ചും,
ദൈവങ്ങള്‍ തീന്മേശക്ക് ചുറ്റുമിരുന്നു
തമാശ പറഞ്ഞു, വീഞ്ഞു കുടിച്ചു,..

ഗാസയില്‍ വെടിയോച്ചകള്‍ക്ക് മീതെയുയര്‍ന്ന
അമ്മമാരുടെ നിലവിളിയോച്ചകള്‍ കേട്ട് ,
മത്തുപിടിച്ച ദൈവങ്ങള്‍ കണ്ണടച്ചുറങ്ങി...!!!





17 comments:

Praveen said...

ഈ വെടിയോച്ചകള്‍
ഇനിയും നിര്‍ത്തുവനായില്ലേ...
ഇനിയും എത്ര നൂറ്റാണ്ടുകള്‍ കൂടി...
ഇങ്ങനെ കൊന്നു കൂട്ടി...
നമ്മള്‍,
നമ്മളെ നശിപ്പിക്കും...

Anonymous said...

Aa vediyochayente kaathukale mathre konnodukiyathullu...
Dha...
Ippo, ente hridhayatheyum.
Abhinadhanangal

പടന്നക്കാരൻ said...

ആരു കേള്‍ക്കാന്‍ ആരു കാണാന്‍!!

KOYAS KODINHI said...

സ്വാതന്ത്ര്യവും സുരക്ഷയും എല്ലാവര്‍ക്കും വേണംപക്ഷെ ഇന്ന് ആയുധ ബലമുള്ളവന്‍ മാത്രമാണ് സുരക്ഷ അതില്ലാത്തവര്‍ മരിച്ചുവീയും, ഏറ്റവും മാരകമായ ആയുധം മീഡിയയാണ് മീഡിയ വിജാരിച്ചാല്‍ കറുപ്പിനെ വെളുപ്പും വെളുപ്പിനെ കറുപ്പാക്കാനും സാധിക്കും

Anonymous said...

തെരുവിനിപ്പുറവും,
മതങ്ങളുടെ ഗിനിപ്പന്നികള്‍,
കൊമ്പുകോര്‍ത്തു ചത്തു..
ellaa kalapangalum kure ere abhayarthikaleyum anathareyum srushtikkum..ennalum athu thudarnnu konde irikum

Praveen said...

നന്ദി അജീഷ്‌....
തിരിച്ചും അഭിവാദ്യങ്ങള്‍....

Praveen said...

നമ്മളില്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ....
നമ്മളില്‍ കണ്ണുള്ളവര്‍ കാണട്ടെ...

Praveen said...

സത്യമാണ്...
ചിന്തിക്കുന്ന ഒരു മനസിനെ മീഡിയയുടെ ജല്പനങ്ങള്‍ക്ക് മീതെ പറന്നു സത്യം ചികയാനാവൂ....
നമുക്കൊന്ന് ചികയാം...
എന്തുകൊണ്ട്...ഇങ്ങനെ മനുഷ്യര്‍ മാത്രം എന്നും അന്യോന്യം...??
നന്ദി..
വന്നതിനും വിരല്‍പ്പാടു പതിച്ചതിനും...

Praveen said...

തുടര്‍ന്നുകൊണ്ടേയിരുന്നു വിനീതാ....
ഈ കാട്ടാളനീതി , കാടു വിട്ടു നാട് കയറിയിട്ടും മനുഷ്യരാശി പിന്തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു...
മതത്തിനു മീതെ,
മനുഷ്യത്വത്തിന്‍റെ പറവകള്‍ പറക്കുന്നതും കാത്ത്.....

Aneesh chandran said...

മതത്തിലെ ഗിനിപ്പന്നികള്‍ കൊമ്പുകോര്‍ത്തു ചാവുന്നു.

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

നന്നായി എഴുതി .....

Praveen said...

എന്നും...
നൂറ്റാണ്ടുകളായി..
ഈ നാടകം,
തുടര്‍ന്ന് പോകുന്നു....

Praveen said...

അറിയില്ല....
നന്ദി...
വേദനിച്ചു...

sm sadique said...

സാമ്രാജ്യത്വം കൊല്ലുന്നു... അമറുന്നു... പക്ഷെ,അവരാണ് സമാധാനപ്രിയർ. അന്യർ കൈയേറിയ കിടപ്പാടം തിരിച്ച് പിടിക്കാൻ വെറുതെ...? അവർ തീവ്ര-ഭീകരവാദികൾ.“ഗാസ കരയുന്നു... കരയട്ടെ... നമുക്ക് കൈ കോർക്കാം, അങ്കിൽ സാമിനോട് സയണസ്സിസ്സത്തോട്”

Praveen said...

കൊല്ലുന്നതും...ചവുന്നതും...
ഒരേ ചോരയുള്ള..മനുഷ്യര്‍.....

എനിക്ക് കൈകോര്‍ക്കണം,
എല്ലാ സാമ്രാജ്യത്വങ്ങള്‍ക്കും,
എല്ലാ തീവ്രവാദങ്ങള്‍ക്കും,
അതീതമായ,
മനുഷ്യത്വത്തിന്....

Unknown said...

Nannnayirikkunnu

Praveen said...

നന്ദി സുഹൃത്തേ...