സ്നേഹത്തിന്‍റെ വ്യാപ്തി അളക്കാന്‍ പോയവന്‍ ,
തിരുച്ചു വന്നത്,
മൈക്രോസ്കോപ്പുമായിട്ടാണ്...!!!!
സ്വര്‍ഗം തേടി പോയവന്‍,
തിരിച്ചു വന്നത്,
നിത്യാഗ്നിയിലെറ്റ പൊള്ളലുമായാണ്...!!
നന്മ തേടി പോയവന്‍,
തിരിച്ചു വന്നത്,
തുന്നിക്കെട്ടിയ ഹൃദയവുമായാണ്.....!!!
അറിവ് തേടി പോയവന്‍ ,
തിരിച്ചു വന്നത്
സ്ലയ്റ്റും മഷിത്തണ്ടുമായാണ്.....!!!
എന്നെ തിരക്കിപ്പോയ ഞാന്‍,
തിരിച്ചു വന്നത്,
ഞാനില്ലാതെയാണ്......!!!
11 comments:
കവിത വായിച്ചു ...നന്നായിരിക്കുന്നു
ഇനിയും അനുഭവങ്ങള്‍ കവിതകളായി വിരിയട്ടേ ...
എന്നെ തിരക്കിപ്പോയ ഞാന്‍,
തിരിച്ചു വന്നത്,
ഞാനില്ലാതെയാണ്......!!!
പൊള്ളയായ ചില യാഥാര്‍ത്യങ്ങള്‍ വിളിച്ചു പറയുന്ന വരികള്‍ ....ഒരുപാട് ആശയങ്ങള്‍ ചെറിയ വരികളില്‍ .തുടരുക .ആശംസകള്‍
നന്നായിട്ടുണ്ട് , ഇനിയും എഴുതുക ... ആശംസകള്‍
നന്ദി ശ്രുതി....
അനുഭവങ്ങള്‍ക്കായി ഞാനും...
എന്‍റെ കവിതയും കാത്തിരിക്കുന്നു...!!!
നന്ദിയുണ്ട് സുഹൃത്തേ....
കടന്നു വന്നതിനും...
വിരല്‍പ്പാടു പതിച്ചതിനും...
തീര്‍ച്ചയായും...ഈ വാക്കുകള്‍ എന്‍റെ കവിതയ്ക്ക് ശക്തിയാവും...
നന്ദി...
"എന്നെ തിരക്കിപ്പോയ ഞാന്‍,
തിരിച്ചു വന്നത്,
ഞാനില്ലാതെയാണ്......!!!"
Good. keep going!
നന്ദി സുഹൃത്തേ.....
അന്വേഷിപ്പിന്‍...
തീര്‍ച്ചയായും അജിത് ചേട്ടാ...
അന്വേഷണം തുടരും...
യാത്രകളും...
നന്ദി..
Pratheeshkalkku mangalelkkumbol nshttangal vidhipole vettayadapedunnu
Post a Comment