പൂമ്പാറ്റയും പൂമ്പൊടിയും ഇല്ലാത്ത
കാലങ്ങള്‍ക്കുശേഷം, ഒരിക്കല്‍...
പൂക്കള്‍ വീണ്ടും വിരിഞ്ഞു...
അവയുടെ സുഗന്ധത്തില്‍
കണ്ണടച്ച് നില്‍ക്കെ,
നിങ്ങള്‍ പറഞ്ഞു...
"വസന്തം ..വന്നു...
ജനങ്ങളുടെ വസന്തം....."
കോള്‍മയിര്‍ കൊണ്ടു....
കണ്ണീര്‍ പൊടിച്ചു,
മുഷ്ടി ചുരുട്ടി അലറി.....
"ജയിക്കട്ടെ ജനങ്ങള്‍......
തകരട്ടെ ഏകാധിപത്യകിരാതാന്മാര്‍......".."
അധികം കഴിഞ്ഞില്ല....
ഇലകള്‍ കൊഴിഞ്ഞു...
പൂക്കള്‍ വാടി....
പറന്നെത്തിയ പൂമ്പാറ്റകള്‍
ദുര്‍ഗന്ധം കൊണ്ടുവന്നു....
അപ്പോള്‍ നിങ്ങള്‍ പറഞ്ഞു....
"വസന്തം...വന്നു വസന്തം...
പുതിയ ഫറവോയുടെ വസന്തം..."
(സമര്‍പ്പണം : പുതിയ ഇജിപ്റ്റ് ഫറവോ മോര്‍സി ഒന്നാമന്....)