Saturday, September 29, 2012

വിട.....


നിലാവില്ലാത്ത രാത്രികളില്‍
നിശബ്ദമായ നിലവിളക്കായിരുന്നു
എനിക്കെന്നും നിന്‍റെ കണ്ണുകള്‍.........

ഇന്ന്
നീയില്ലെന്നറിയുമ്പോള്‍
നക്ഷത്രങ്ങളിലോരോന്നിലും,
ഒരല്‍പം നിലാവെളിച്ചത്തിനായി
പരതുന്നു ഞാന്‍.......

എങ്കിലുമെനിക്കറിയാം...
പ്രപഞ്ചത്തിന്‍റെ  കോണിലെവിടെയോ,
ഒരു ചെറു മന്ദസ്മിതവുമായി
നീ സൂര്യന് പ്രകാശമേകുന്നുണ്ടാവുമെന്ന്......

കാലചക്രമെന്നെ
നിന്‍റെ സൌരയൂഥത്തിലെ
തമോഗര്‍ത്തമായി മാറ്റുന്നതുവരെ,
വിടനല്‍കുക, ഈ അന്ധന്....

ഇപ്പോള്‍ ആര്‍ത്തുചിരിച്ചോളൂ,
മരണമേ.....
കാലം നിന്നെയുമൊരിക്കല്‍
കൊല്ലുമെന്നറിയുക........!!!

വിട.....






4 comments:

Unknown said...

വരികള്‍ നന്നായി. കൂട്ടുകാരിക്ക് നിത്യശാന്തി ലഭിക്കുവാന്‍ പ്രാര്‍ഥിക്കുന്നു.

വള്ളുവനാടന്‍ said...

വളരെ നല്ല കവിത ....

Praveen said...

@Gireesh K S...പ്രാര്‍ത്ഥനക്ക് നന്ദി സുഹൃത്തേ....

Praveen said...

@Joy Abraham...നന്ദി....