Tuesday, October 02, 2012

ഫേക്ക്....

വിശപ്പിനെയും
വിരഹത്തെയും
വാക്കുകളില്‍
വാരിക്കൂട്ടി
കവിതയുണ്ടാക്കി
ഫേസ് ബുക്കില്‍ 'ലൈക്കി'നായി
വില്‍ക്കുന്നു  ഞാന്‍.............. ......!!!.!!!!!!!!!.......!

വാക്കുകളുടെ മറവില്‍,
വിശക്കുന്നവന്‍
വിരഹിയോട് പറഞ്ഞു,
"ഇതാ ഇത് തിന്നോളൂ...."

വിരഹി,
വിശക്കുന്നവനെ,
വട്ടംചുറ്റിപ്പിടിച്ചു പറഞ്ഞു....
"എന്നും ഞാനില്ലേ കൂടെ...."

ഒടുവില്‍,...
കവിത,
വിരഹത്തിനായി വിശന്നിരുന്നപ്പോള്‍
കവിയാകട്ടെ,
വിശപ്പിനായി വിരഹിച്ചിരുന്നു...



No comments: