ചിന്തകളെന്നും.
ചുമരിലെ ചിലന്തിയെപ്പോലെ
വലകള്‍ നെയ്തുകൊണ്ടിരുന്നു...
മോഹങ്ങളുടെയും....
വ്യമോഹങ്ങളുടെയും ...
സ്വപ്നങ്ങളുടെയും....
സ്വത്വത്തിന്റെയും....
വിവിധ വര്‍ണങ്ങള്‍
കോറിയിട്ട വലകള്‍......... .......
ഇടവേളകളില്‍ ഇടക്കിടെ...
ഇടറിവീഴുന്ന നിമിഷങ്ങളില്‍....,
പണ്ടെങ്ങോ,
വഴിമാറി നടന്ന ബുദ്ധന്‍റെ വേദന,
വലയില്‍ വീണു വാവിട്ടു നിലവിളിച്ചു.....
"എല്ലാമെന്തിനുവേണ്ടി........?
നെയ്തുകൂട്ടിയ ചീട്ടു കൊട്ടാരങ്ങളെത്ര
നിമിഷത്തിന്‍റെ നാരുബലം പോലുമില്ലാതെ ചിതറിവീണിരിക്കുന്നു....
എന്നിട്ടുമെന്തേ, എല്ലാമറിഞ്ഞുകൊണ്ട്..
ഒന്നുമറിയാത്തപോലെ...വീണ്ടും .???...".
ഇടവേളകള്‍ക്കൊടുവില്‍,
ബുദ്ധന്‍ നിശബ്ദമായപ്പോള്‍..,
വീണ്ടും ചിന്തകള്‍,
വല നെയ്ത്തു തുടര്‍ന്നു..
മോഹങ്ങളുടെയും....
വ്യമോഹങ്ങളുടെയും ...
സ്വപ്നങ്ങളുടെയും....
സ്വത്വത്തിന്റെയും....
വിവിധ വര്‍ണ്ണങ്ങള്‍
കോറിയിട്ട വലകള്‍..................
ചിതയിലോടുങ്ങും വരെ,
ചിന്തയും ചിലന്തിയും പിന്നെയും
കാലചക്രങ്ങള്‍ക്കൊപ്പമുരുണ്ടു.......
4 comments:
നമുക്ക് ചുറ്റും നെയ്യപ്പെട്ട ആയിരമായിരം വലകള്‍ തിരിച്ചറിയാനാവാതെ ബുദ്ധിമാന്‍മാരുടെ ലോകത്തില്‍ വഴിയറിയാതെ പരിഭ്രമിച്ച് നില്‍ക്കുന്ന ഒരു ജനതയെ നാം കാണുന്നു.
"എല്ലാമെന്തിനുവേണ്ടി........?
നെയ്തുകൂട്ടിയ ചീട്ടു കൊട്ടാരങ്ങളെത്ര
നിമിഷത്തിന്‍റെ നാരുബലം പോലുമില്ലാതെ ചിതറിവീണിരിക്കുന്നു....
എന്നിട്ടുമെന്തേ, എല്ലാമറിഞ്ഞുകൊണ്ട്..
ഒന്നുമറിയാത്തപോലെ...വീണ്ടും .???...
സത്യം, ഉടയപ്രഭന്‍ജീ...
വഴികാണിക്കാന്‍ വന്നവര്‍,
വലയുമായിയാണ് വന്നത്...
നന്ദി....സുഹൃത്തേ...
Post a Comment