Monday, September 17, 2012

കുപ്പായം....



ഇട്ടുപോയ കുപ്പായങ്ങള്‍ക്കുള്ളില്‍
നഷ്ടപെട്ടു പോയതില്‍,
എനിക്ക് 'ഞാനു'മുണ്ടായിരുന്നു....

കണ്ടുകിട്ടുന്നവര്‍ അറിയിക്കണ്ട...
എന്നെയറിയാതെ,
'ഞാന്‍' എവിടെയെങ്കിലും
ജീവിച്ചുപൊയ്ക്കോട്ടെ....
വീണ്ടും കുപ്പായങ്ങള്‍ക്കുള്ളില്‍
വീര്‍പ്പുമുട്ടാന്‍ ഇടവരാതിരിക്കട്ടെ....

അല്ലെങ്കിലും,
എനിക്കാരായിരുന്നു ഞാന്‍... ?
ഒന്നുമായിരുന്നില്ല...
ഒരിക്കലും....

ഇട്ടതും ഇടാത്തതുമായ...
കുപ്പായങ്ങളോടായിരുന്നുവല്ലോ,
എന്നുമെനിക്കടുപ്പം...


8 comments:

പി. വിജയകുമാർ said...

കുപ്പായങ്ങൾക്കുള്ളിൽ ജീവിക്കുന്നവന്‌ നഷ്ടമാകുന്നത്‌ തന്നെത്തന്നെ.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

വേഷംകെട്ടലുകളില്‍
അഭിരമിക്കുന്നവര്‍ക്ക്
വീണ്ടുവിചാരത്തിനുള്ള വക
ഈ വരികളിലുണ്ട്.

നന്നായിട്ടെഴുതി.

Vinodkumar Thallasseri said...

ഇട്ടതും ഇടാത്തതുമായ...
കുപ്പായങ്ങളോടായിരുന്നുവല്ലോ,
എന്നുമെനിക്കടുപ്പം...

എപ്പോഴെങ്കിലും നമുക്ക്‌ നഗ്നരാവാന്‍ കഴിയുമോ?

Praveen said...

@വിജയകുമാര്‍ ജി....
സത്യം....എന്നെയും എനിക്ക് നഷ്ടപ്പെട്ടു കാണണം...നന്ദി കടന്നു വന്നതിനു...

Praveen said...

@പള്ളിക്കരയില്‍.......
നന്ദി....

Praveen said...

@വിനോദ് കുമാര്‍....

എന്നെങ്കിലും നഗ്നനാവണം....
കുപ്പയങ്ങളുടെ പുറത്തെ വെളിച്ചത്തിലേക്ക്...
അറിയില്ല....

Anonymous said...

എല്ലാം വേഷങ്ങള്‍ മാത്രം എന്നറിഞ്ഞുകൊണ്ടു നാം അതു മാറി മാറി അണിയുന്നു , ഈ വേഷങ്ങള്‍ക്ക് പുറത്തുള്ള സ്വത്വം എപ്പോഴാണ് നാം തിരിച്ചറിയുക .ഒരുപക്ഷേ എല്ലാ വേഷങ്ങളും അഴിച്ചു വയ്ക്കേണ്ടുന്ന ആ ദിനം ആയിരിക്കും .വളരെ വ്യത്യസ്തമായ കവിത .നന്നായിരിക്കുന്നു

Praveen said...

നന്ദി....വിനീത...കടന്നു പോയതിന്....അഴിച്ചു വെക്കണം ...ആഗ്രഹമുണ്ട്....

നന്ദി...ദീപഞ്ജലി....ഈ ബന്ധനങ്ങള്‍ ഒക്കെ നിരര്‍ഥമാണെന്ന തിരിച്ചറിവ് ഒരു വലിയ സ്വാതന്ത്ര്യം തന്നെ ആണ്....കുപ്പായങ്ങള്‍ അഴിച്ചു വെക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു സ്വാതന്ത്ര്യം...