തുരുമ്പിച്ച ജനല്‍ക്കമ്പികളും, ചിലന്തിവലകള്‍ നിറഞ്ഞ ഇടനാഴികളും ഉള്ള സര്‍ക്കാരാശുപത്രിയിലാണ് അവനെ ആദ്യമായി കാണുന്നത്..
വേച്ചു വേച്ചു നടക്കുകയായിരുന്നു ....കയ്യില്‍
യൂറിന്‍ ബാഗും പിടിച്ചു, മറ്റേ കൈ ചുമരില്‍ താങ്ങി വാഷ്ബേസിനില്‍ നിന്നും കട്ടിലിലേക്കുള്ള ദൂരത്തിലായിരുന്നു അവന്.
നേരെ നടക്കാനാവുന്നവന്റെ അഹങ്കാരത്തോടെയാവണം ഞാന്‍ അവനായി കൈ നീട്ടിയത്..
"വേണ്ട , ചേട്ടായി..!..
ഒറ്റയ്ക്ക് നടന്നില്ലെങ്കില്‍ പിന്നെ നടക്കാന്‍ എനിക്കാവില്ല..", ചുമരില്‍ ചാരിനിന്നു ഒരു ദീര്‍ഘനിശ്വാസമെടുത്തുകൊണ്ട് അവന് പറഞ്ഞു.
മെലിഞ്ഞ ശരീരവും മുഖവും...താടിയില്‍ അങ്ങിങ്ങായി വര കീറിയ നര.. ക്ഷീണിച്ചു കരിനീലിച്ച കണ്ണുകള്‍..
മനസ്സിലേക്ക് ആദ്യം വന്നതു വേദനകളുടെ കുരിശും താങ്ങി, കാലങ്ങള്‍ക്കു മുമ്പേ ഗാഗുല്‍ത്തായിലൂടെ നടന്നു പോയ ആ ഇടറിയ മനുഷ്യന്റെ രൂപമായിരുന്നു....
വാര്‍ഡില്‍ ഒരരികു ചേര്‍ന്നായിരുന്നു അവന്റെ കട്ടില്..ചുറ്റും വേദനിക്കുന്ന പല മനുഷ്യര്‍..വേദനയുടെ അളവുകോലുകള്‍ ഒക്കെ താണ്ടി, ഒരു നിശ്വാസത്തിനു വേണ്ടി വിങ്ങുന്ന നെഞ്ചിന് കൂടുമായി മറ്റുചിലര്‍..
അഞ്ചു വര്‍ഷമായിരിക്കുന്നു Multiple Sclerosis എന്ന രോഗാതുരതയിലേക്ക് അവന്റെ ജീവിതം ചുരുങ്ങിയിട്ട്...മസ്തിഷ്കത്തിനു ശരീരത്തിനു മേലുള്ള നിയന്ത്രണം അല്പാല്പമായി വിട്ടുപോകുന്ന അവസ്ഥ..വഴിയിലെവിടെയോ ഏതോ ഡോക്ടര്‍ അവനു വിധിച്ചത് ഒരു വര്‍ഷത്തെ ആയുസ്സ് മാത്രമായിരുന്നു...
പക്ഷെ ആറു വര്‍ഷങ്ങള്‍ക്കു ശേഷവും, ചുമലിലേല്പിക്കപെട്ട ആ കുരിശുമായി അവനിന്നും യാത്ര തുടരുന്നു...
അവസാനം കണ്ടു പിരിയുമ്പോള്‍ അവന് പറഞ്ഞു..

"എന്റെ ചേട്ടായി,എത്രെയോ മനുഷ്യര്‍ ആത്മഹത്യ ചെയ്യുന്നു..
എത്രെയോ പേര് അലക്ഷ്യമായി ജീവിതം വലിച്ചെറിയുന്നു..
എന്നോട് മാത്രം എന്തെ ദൈവം ഇങ്ങനെ..."
പെട്ടെന്ന് മനസ്സിലേക്ക് വന്നത് രണ്ടായിരം വര്‍ഷം മുന്‍പ് കേട്ട ആ ഇടറിയ മനുഷ്യന്റെ വാക്കുകളാണ്..
"ഏലി ഏലി ലമാ സബക്താനി?..
എന്റെ ദൈവമേ എന്റെ ദൈവമേ എന്നെ കൈവിട്ടതെന്തിനു..?"
സനീഷ്, ക്രിസ്തുവാകുകയായിരുന്നു..
തുരുമ്പിച്ച പങ്കയ്ക്കു കീഴിലുള്ള ഞരങ്ങുന്ന കട്ടിലായിരുന്നു, അവന്റെ ബെത്ലെഹേം..

ക്രിസ്തുമസ് താരകങ്ങള്‍ക്കും, മിന്നിമറയുന്ന എല്‍ ഈ ഡി വിളക്കുകള്‍ക്കും ഒക്കെ അപ്പുറത്ത്, മനുഷ്യനു ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലുള്ള ആ നേരിയ നൂല്‍പ്പാലത്തിലൂടെ നടക്കേണ്ടതായുണ്ട്....
അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ..
അപ്പോഴായിരിക്കും ഒരുപക്ഷെ, അവന് ക്രിസ്തുവാവുക....
അല്ലെങ്കില്‍ ബുദ്ധനാവുക..
അതുകൊണ്ടുതന്നെ, ബെത്ലെഹേം ഒരു സ്ഥലമാവുന്നില്ല..
വേദന പേറുന്ന കട്ടിലുകളും, ചോര വീണ നിരത്തുകളും നിറഞ്ഞ ഈ ഭൂമി തന്നെയാണ്..
ക്രിസ്മസ് ഒരു ദിവസവുമല്ല...
അനന്തതയില്‍ നിന്നും അനന്തയിലേക്ക് കാലത്തിലൂടെ നീളുന്ന ഒരു തുടര്‍ച്ചയാണ്...
1 comment:
Hey..dont understand Malayalam..just want to know how you doing? my name is kiran.. happened to know you for few months in kayamkulam.hope ur mummy is doing good too.cheers
Post a Comment