Sunday, May 11, 2014

വാര്‍ദ്ധക്യം...


കാലം മറന്നു പോയവര്‍...
അവര്‍ പലരുമിനിയും 
കാലത്തെ മറക്കാന്‍,
മറന്നുപോയിരിക്കുന്നു...!!!..
ചുക്കിചുളിഞ്ഞ ജീവിതങ്ങള്‍,
ഓര്‍മകളുടെ ഭാണ്ഡങ്ങള്‍
ചുമന്നു,
ചുമച്ചു,
വേദനിച്ചുരുളുന്നു ....!!!

അവര്‍..
അല്‍ഷിമേഴ്സ് മറന്നുപോയവര്‍...
അവരുടെ,
ഓര്‍മ്മകളെ മായ്ക്കാന്‍,
കാലം പണ്ടേ മറന്നിരുന്നു...!!!..
അവര്‍ ..
കാലം മറന്നുപോയവര്‍......


5 comments:

Unknown said...

കാലം മറന്നെങ്കിലും കാലത്തെ മറക്കുവാനാകാതെ....
നല്ല വരികൾ..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കാലഹരണപ്പെടാത്ത ചിന്തകള്‍

viddiman said...

പുതുമ തോന്നിയില്ല

സൗഗന്ധികം said...

കാലം മറന്നുകളയുന്നവർ..!!

നല്ല കവിത


ശുഭാശംസകൾ.....

Aneesh chandran said...

കാലം അങനെയാണ് മാറികൊടുക്കണം.കാലം മാറ്റിമറക്കലിന്റെ കൂടെയാണ്.