Wednesday, June 26, 2013

പ്രളയം...

യമുന പായുന്നു...!!!
കരകവിഞ്ഞുറഞ്ഞുതുള്ളി...
മണ്ണിന്‍റെ നിറവും
മണവുമാണവള്‍ക്കിന്ന്..!!!!

ആരുടെയോ ഓര്‍മ്മകള്‍,
പതിയിരുന്ന  മണ്ണിന്‍റെ...
ആരുടെയൊക്കെയോ സ്വപ്‌നങ്ങള്‍,
പൂത്തുവിരിഞ്ഞ  മണ്ണിന്‍റെ...

യമുന പായുന്നു വീണ്ടും ...!!!
പ്രകൃതിയെ കീഴടക്കിയ
നിഷ്ഫലതകളുടെ അര്‍ത്ഥമാനങ്ങള്‍ക്ക് നേരെ
അലറിവിളിച്ചു കൊണ്ട്..!!!
കേള്‍ക്കുവാനിനി,
ചെവികെട്ടിയടച്ച മനുഷ്യരും,
അവരുടെ ദൈവവും മാത്രം ബാക്കി.....:)




8 comments:

ajith said...

പ്രളയഭൂമി എന്ന് അടങ്ങുമോ?

സൗഗന്ധികം said...

നല്ല കവിത

ശുഭാശംസകൾ....


Praveen said...

അടിവേരുകള്‍ സ്വയം മാന്തുന്ന,
ലാഭേച്ഛയുടെ കരാളഹസ്തങ്ങളില്‍
പ്രകൃതിയെ വിറ്റുതിന്ന,
മനുഷ്യന്
വേദനിക്കുന്ന ഓര്‍മപ്പെടുത്തല്‍/....

AnuRaj.Ks said...

യമുനക്കായി ഒരു ചരമഗീതം....

Aneesh chandran said...

പ്രകൃതിക്ക് പ്രതികരിക്കാതിരിക്കാന്‍ ആവില്ല .

ബൈജു മണിയങ്കാല said...

ശന്തമാകേണ്ടത് ഭൂമിയല്ല മനസ്സുകളാണ്. ശാന്തമായ മനസ്സുകളുടെ ഭൂമി ശാന്തമാകും പുഴ ശാന്തമാകും കണ്ണുകൾ ആര്ദ്രമയിരിക്കും പക്ഷെ അത് ദുഃഖം കൊണ്ടല്ല പക്ഷെ ദുഖം കാണാനുള്ള കഴിവ് കൊണ്ട്
ആശംസകൾ

Vineeth M said...

ദൈവം രക്ഷിക്കട്ടെ......
( പിന്നേ ഇപ്പം വരും....)

Risha Rasheed said...

മനുഷ്യനിച്ഛയില്‍..കാലം വെറി കൊള്ളുന്നു പലപ്പോഴും!...rr