Sunday, May 26, 2013

ചിരി...

കടല്‍ത്തീരത്ത്‌ കോറിയിട്ട വാക്കുകള്‍പോലെ 
കാലത്തിന്‍റെ മണല്‍ത്തരികളില്‍, ഓര്‍മ്മകളും .......
രണ്ടിനും,
ഒരു തിരയുടെ ആയുസ്സ് മാത്രം....!!!

നിന്‍റെ നിശ്വാസങ്ങളെയും ....
നിന്‍റെ നിര്‍ബന്ധങ്ങ
ളെയും..
നിന്‍റെ വാക്കുകളെയും..നിന്‍റെ വേദനകളെയും....
ഒരുപക്ഷെ നിന്നെയെത്തന്നെയും,
തിരകള്‍ കൂട്ടിക്കൊണ്ടുപ്പോയേക്കാം....!!!!

എങ്കിലും സുഹൃത്തേ...
മറവിയുടെ ഗര്‍ത്തങ്ങള്‍ക്കെന്നും 
നിന്‍റെയൊരു ചിരിയുടെ ആഴം മാത്രം...!!!
നാല്‍ക്കവലയില്‍, 
നാളകളിലെന്നെങ്കിലും

നമ്മള്‍ കണ്ടുമുട്ടുകയെങ്കില്‍...
ചിരിക്കാന്‍ മറക്കരുതെ....!!!!

7 comments:

ബൈജു മണിയങ്കാല said...

അർത്ഥം വച്ചുള്ള ചിരികവിത നന്നായി

Praveen said...

നന്ദി ...

ajith said...

ചിരിയ്ക്കാന്‍ മറക്കില്ല

Praveen said...

@അജിത്‌ ചേട്ടന്‍...
ഞാനും...

സൗഗന്ധികം said...

ഒരാളല്ല.ആയിരം പേർ കാണും, ചിരിയ്ക്കാൻ. പക്ഷേ, താങ്കളപ്പോൾ ചിരിയ്ക്കുകയായിരിക്കണം. 

നല്ല കവിത.

ശുഭാശംസകൾ....

Praveen said...

@സൗഗന്ധികം ....
നന്ദി....

Anjali said...
This comment has been removed by a blog administrator.