Wednesday, October 17, 2012

ഓലവേലിയുടെ അരികില്‍ ഒരോര്‍മ...!!!

അന്ന് ഒന്നാം ക്ലാസ്സിലായിരുന്നു...
സ്കൂളിന്റെ തെക്ക് കിഴക്കേ വശത്തു വേലി കെട്ടി മറച്ചിട്ടുണ്ടായിരുന്നു....
ഒടിഞ്ഞു പൊളിഞ്ഞ ഒരു ഓലവേലി...
സ്കൂള്‍ കെട്ടിടത്തോട് ചേര്‍ന്ന് ഭാഗത്ത് , വേലി അല്പം വളഞ്ഞു നിന്നിരുന്നതിനാല്‍ , ഒരു കൊച്ചു മൂല ഉണ്ടായിരുന്നു അവിടെ...
ഏകദേശം ഒരു സ്കൊയര്‍  മീറ്റര്‍ ഉണ്ടാവും...
ആരും പെട്ടന്ന് കാണാത്ത സുരക്ഷിതമായ ഒരു താവളം...




ഒരു ദിവസം , ഉച്ചയൂണ് കഴിഞ്ഞ സമയം...
കൂടെ ആരാണെന്നു വ്യക്തമായി ഓര്‍ക്കുന്നില്ല....

ആ താവളത്തില്‍ , ഞാനും ആ സുഹൃത്തും ഉച്ചക്ക് ശേഷം ക്ലാസ്സില്‍ കയറാതെ മാന്യമായി ഇരുന്നു കളിച്ചു...
...ഉറക്കെ ചിന്തിച്ചു...
..കൂട്ടിയിട്ട ബള്‍ബുകള്‍........
..ബള്‍ബുകള്‍ക്കുള്ളിലെ ഫിലമെന്റുകള്‍... ....
..ഒഴിഞ്ഞ തീപ്പെട്ടികൂടൂകള്‍...
..ഒക്കെ കൌതുകവും അത്ഭുതവുമാവുകയായിരുന്നു....


പിന്നെ പെട്ടന്നാണ്,  ക്രീയതമാകത താറുമാറായത്....
നീണ്ട ചൂരലുമായി 'ഇടുക്കള സര്‍....'..
ചൂരല്‍ ഉയര്‍ന്നു താണ്..കൂടെ ഞങ്ങളുടെ ഹൃദയവും...
നിമ്നോന്നതങ്ങളില്‍ ഞങ്ങളുടെ കരച്ചില്‍ , ആ വൈകുന്നേരത്തെ സംഗീത സാന്ദ്രമാക്കിയിട്ടുണ്ടാവം....!!!
അകലെ കൂട്ടുകാര്‍ ചെവിപൊത്തി തുറിച്ചു നോക്കി...
അടിയിട്ടതിന്‍റെ കണക്ക്  തീര്‍ക്കാന്‍ ബാക്കിയുള്ള മറ്റു  ചിലര്‍ ഗൂഡമായി ചിരിച്ചു...

അന്ന് വേദനിച്ചത് ,ശരീരം....
ഇന്ന് ആ ഓര്‍മകളില്‍ മനസ് വേദനിക്കുന്നു...

(വേദനിച്ച ഓര്‍മകള്‍ക്കും...
ഇന്നെത്ര മധുരമാണ്....!!!!!)



2 comments:

Vineeth M said...

ഓര്‍മകള്‍ക്ക് എന്നും മധുരമുണ്ട്

Anjali said...
This comment has been removed by a blog administrator.