Saturday, September 29, 2012

വിട.....


നിലാവില്ലാത്ത രാത്രികളില്‍
നിശബ്ദമായ നിലവിളക്കായിരുന്നു
എനിക്കെന്നും നിന്‍റെ കണ്ണുകള്‍.........

ഇന്ന്
നീയില്ലെന്നറിയുമ്പോള്‍
നക്ഷത്രങ്ങളിലോരോന്നിലും,
ഒരല്‍പം നിലാവെളിച്ചത്തിനായി
പരതുന്നു ഞാന്‍.......

എങ്കിലുമെനിക്കറിയാം...
പ്രപഞ്ചത്തിന്‍റെ  കോണിലെവിടെയോ,
ഒരു ചെറു മന്ദസ്മിതവുമായി
നീ സൂര്യന് പ്രകാശമേകുന്നുണ്ടാവുമെന്ന്......

കാലചക്രമെന്നെ
നിന്‍റെ സൌരയൂഥത്തിലെ
തമോഗര്‍ത്തമായി മാറ്റുന്നതുവരെ,
വിടനല്‍കുക, ഈ അന്ധന്....

ഇപ്പോള്‍ ആര്‍ത്തുചിരിച്ചോളൂ,
മരണമേ.....
കാലം നിന്നെയുമൊരിക്കല്‍
കൊല്ലുമെന്നറിയുക........!!!

വിട.....






Tuesday, September 25, 2012

EVOLUTION....


We were told the name of God
Whenever we resisted...

We were shown the luxuries of heaven
Whenever we questioned...

We were shown the ferociousness of hell
Whenever we resented...

Now..
We evolved ourselves.....
To became 'animals' once again.....
And to kill our own kind.....







Monday, September 24, 2012

UNWORLDLY ...WORDLY....

That was the day,
I walked along with the words....


And they carried with them,
the never ending search for love...
the never drying passion for love...
the never draining love for love...

And enlightened my darker self,
the futility of the search , i am in....
the futility of the wishes, i crave for...

For a moment or so,
I became what I ought to be....
And not what I sought to be..

That was the day,
I walked along with the words....
That was the day,
I walked away from the world....

Mehfil at IIT Delhi (21.09.12)

Monday, September 17, 2012

കുപ്പായം....



ഇട്ടുപോയ കുപ്പായങ്ങള്‍ക്കുള്ളില്‍
നഷ്ടപെട്ടു പോയതില്‍,
എനിക്ക് 'ഞാനു'മുണ്ടായിരുന്നു....

കണ്ടുകിട്ടുന്നവര്‍ അറിയിക്കണ്ട...
എന്നെയറിയാതെ,
'ഞാന്‍' എവിടെയെങ്കിലും
ജീവിച്ചുപൊയ്ക്കോട്ടെ....
വീണ്ടും കുപ്പായങ്ങള്‍ക്കുള്ളില്‍
വീര്‍പ്പുമുട്ടാന്‍ ഇടവരാതിരിക്കട്ടെ....

അല്ലെങ്കിലും,
എനിക്കാരായിരുന്നു ഞാന്‍... ?
ഒന്നുമായിരുന്നില്ല...
ഒരിക്കലും....

ഇട്ടതും ഇടാത്തതുമായ...
കുപ്പായങ്ങളോടായിരുന്നുവല്ലോ,
എന്നുമെനിക്കടുപ്പം...


Saturday, September 08, 2012

ആടുജീവിതം...ബെന്യാമിന്‍....


ഇന്ന് ഡല്‍ഹി പുസ്തകമേളയില്‍ പ്പോയിരുന്നു....വാങ്ങിയ കൂട്ടത്തില്‍ ബെന്യാമിന്‍ന്‍റെ 'ആടുജീവിതവു'മുണ്ടായിരുന്നു...

അത്താഴത്തിനു ശേഷം തുടര്‍ച്ചയായി നാലു മണിക്കൂര്‍.... കൊണ്ട് ആട്‌ജീവിതം വായിച്ചു തീര്‍ത്തു....തികച്ചും തീവ്രമായ ഒരു ജീവിതത്തിന്റെ പകര്‍പ്പെഴുത്ത്....മലയാളത്തിനു തികച്ചും അന്യമായ ഒരു ജീവിതം...
സ്വപ്നങ്ങളുടെ ഭാരവും പേറി അറബിനാട്ടില്‍ എത്തപ്പെട്ടു..ഒടുവില്‍ ആടുകളുടെ കൂടെ ഒരു നിഷ്ടുരനായ അറബിയുടെ അടിമയായി ജീവിച്ച ഒരു പാവം മനുഷ്യന്‍റെ ചോരവീണ കഥ....

ബെന്യാമിന്‍ പറയുന്നു..

" നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം
  നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്..."

..ശരിയാണ്...
..വെള്ളം കുടിക്കാനില്ലാത്ത,
  കുളിക്കാനാവാത്ത....
  വിഷപ്പുള്ളവന്‍റെ കഥകള്‍...
  എനിക്കെന്നും കെട്ടുകഥകള്‍ മാത്രമായിരുന്നു....

കെട്ടുകഥകളില്‍ ജീവിക്കുന്ന നമ്മൊളൊക്കെ വായിച്ചിരിക്കേണ്ട ഒരു കഥ....


Thursday, September 06, 2012

ചിന്തയും ചിലന്തിയും....



ചിന്തകളെന്നും.
ചുമരിലെ ചിലന്തിയെപ്പോലെ
വലകള്‍ നെയ്തുകൊണ്ടിരുന്നു...

മോഹങ്ങളുടെയും....
വ്യമോഹങ്ങളുടെയും ...
സ്വപ്നങ്ങളുടെയും....
സ്വത്വത്തിന്റെയും....
വിവിധ വര്‍ണങ്ങള്‍
കോറിയിട്ട വലകള്‍......... .......

ഇടവേളകളില്‍ ഇടക്കിടെ...
ഇടറിവീഴുന്ന നിമിഷങ്ങളില്‍....,
പണ്ടെങ്ങോ,
വഴിമാറി നടന്ന ബുദ്ധന്‍റെ വേദന,
വലയില്‍ വീണു വാവിട്ടു നിലവിളിച്ചു.....

"എല്ലാമെന്തിനുവേണ്ടി........?
 നെയ്തുകൂട്ടിയ ചീട്ടു കൊട്ടാരങ്ങളെത്ര
 നിമിഷത്തിന്‍റെ നാരുബലം പോലുമില്ലാതെ ചിതറിവീണിരിക്കുന്നു....
എന്നിട്ടുമെന്തേ, എല്ലാമറിഞ്ഞുകൊണ്ട്..
ഒന്നുമറിയാത്തപോലെ...വീണ്ടും .???...".

ഇടവേളകള്‍ക്കൊടുവില്‍,
ബുദ്ധന്‍ നിശബ്ദമായപ്പോള്‍..,
വീണ്ടും ചിന്തകള്‍,
വല നെയ്ത്തു തുടര്‍ന്നു..


മോഹങ്ങളുടെയും....
വ്യമോഹങ്ങളുടെയും ...
സ്വപ്നങ്ങളുടെയും....
സ്വത്വത്തിന്റെയും....
വിവിധ വര്‍ണ്ണങ്ങള്‍
കോറിയിട്ട വലകള്‍..................


ചിതയിലോടുങ്ങും വരെ,
ചിന്തയും ചിലന്തിയും പിന്നെയും
കാലചക്രങ്ങള്‍ക്കൊപ്പമുരുണ്ടു.......