നിരലംബന്റെ നെഞ്ചു പിളര്‍ന്നവനോട്
നൂറ്റാണ്ടുകളായി ദൈവം പറഞ്ഞു...
"എന്റെ സ്വര്‍ഗം നിനക്കാണ്.."
വീണ്ടും,
കുരിശു യുദ്ധങ്ങളിലും...
കുരിശില്ലാത്ത യുദ്ധങ്ങളിലും....
വാളുകള്‍ വയറുകള്‍ പിളര്‍ന്നപ്പോള്‍
നൂറ്റാണ്ടുകളായി ദൈവം പറഞ്ഞു...
"എന്റെ സ്വര്‍ഗം നിനക്കാണ്.."
വീണ്ടും,
കുരിശു യുദ്ധങ്ങളിലും...
കുരിശില്ലാത്ത യുദ്ധങ്ങളിലും....
വാളുകള്‍ വയറുകള്‍ പിളര്‍ന്നപ്പോള്‍
വാപൊളിച്ചു ചോര കുടിച്ചു ദൈവം....
വളയിട്ട കൈകള്‍ ഞെരിഞ്ഞമര്‍ന്നപ്പോള്‍
വരുവാനിരിക്കുന്ന പുതുനാമ്പുകളെ
വകതിരിച്ചു കണക്കുകൂട്ടി ദൈവം....
ഒടുവില്‍...
യുദ്ധങ്ങള്‍ക്കൊടുവില്‍....,
കൂട്ടിയും കുറച്ചും
കിട്ടിയ
വട്ടപൂജ്യത്തിന്റെ
ഒത്ത നടുക്കിരുന്നു
ദൈവം നെടുവീര്‍പ്പിട്ടു...?...
"എനിക്കാര് സ്വര്‍ഗം തരും..."
വളയിട്ട കൈകള്‍ ഞെരിഞ്ഞമര്‍ന്നപ്പോള്‍
വരുവാനിരിക്കുന്ന പുതുനാമ്പുകളെ
വകതിരിച്ചു കണക്കുകൂട്ടി ദൈവം....
ഒടുവില്‍...
യുദ്ധങ്ങള്‍ക്കൊടുവില്‍....,
കൂട്ടിയും കുറച്ചും
കിട്ടിയ
വട്ടപൂജ്യത്തിന്റെ
ഒത്ത നടുക്കിരുന്നു
ദൈവം നെടുവീര്‍പ്പിട്ടു...?...
"എനിക്കാര് സ്വര്‍ഗം തരും..."
6 comments:
എനിക്കാര് സ്വര്‍ഗം തരും..."
നന്നായിട്ടുണ്ട്
നന്ദി...സുഹൃത്തേ..
പ്രിയപ്പെട്ട പ്രവീണ്‍,
ഈ പൊന്നോണനാളുകളില്‍ ഹൃദയത്തില്‍ ശുഭപ്രതീക്ഷകള്‍ നിറയട്ടെ !
സന്തോഷത്തിന്റെ വരികള്‍ പ്രതീക്ഷിക്കുന്നു. ഹൃദ്യമായ ഓണാശംസകള്‍ !
സസ്നേഹം,
അനു
പ്രതികരിച്ചതിന് നന്ദി അനു....
അറിയില്ല....സ്ഥായിയായ വികാരം രോഷം ആകുന്നു അടുത്തിടയായി....
നന്നായി എഴുതി
ഓണാശംസകള്‍
എന്നെ വായിക്കാം ഇവിടെ
http://admadalangal.blogspot.com/
നല്ല കവിത , ഓണാശംസകള്‍
Post a Comment