നിഴലിലൂടെ പാഞ്ഞവര്
നിണമണിഞ്ഞു പോയവര്‍
നീണ്ടയീ വഴിയിലൂടെ
നടനടന്നു തളര്ന്നവര്..
കൂരിരുട്ടില്‍ കിളികളും
കൂടുപറ്റിയെങ്കിലും
കാട്ടിലെ കിളികളായിനമുക്കു
കൂട്ടിരുന്നുണര്ന്നവര്.....
വാക്കുകള്‍ വിറച്ചു നാം
അറച്ചറച്ചു നിന്നപ്പോള്‍
ചോരകള്‍ ചുമച്ചുത്തുപ്പി
വിളിച്ചുകൂവി വിറച്ചവര്‍...
ചിന്തകള്‍ തൊടുത്തവര്‍
ചിരിക്കുവാന്‍ മറന്നവര്‍
കാലമോടിപ്പോയപ്പോള്
കാല്കുഴഞ്ഞു വീണവര്‍.....
നാക്കുകള്‍ തളര്‍ന്നവര്‍ക്കു
വാക്കുകള്‍ പകര്‍ന്നവര്‍
നാക്കുനീട്ടി വീണപ്പോള്‍
നോക്കിനമ്മള്‍ നിന്നുപോയി....
4 comments:
thaalam und varikalkk...
nannayirikkunu
നാക്കുകള്‍ തളര്‍ന്നവര്‍ക്കു
വാക്കുകള്‍ പകര്‍ന്നവര്‍
endo ithu vaayichappol..collegile SFI nethakkanmaare ormavannu..
oru mudravaakyathinte touchund..
ee word verification onnu ozhivaaki koode..ithoru kunju abhipraayamanu ketto..
എന്റെ പ്രിയ സുഹൃത്തെ,
നമ്മൾ ഇനിയും വിലാപ ഗീതങ്ങൾ പാടുന്നതെന്തിന്?
നയിച്ചവർ പട്ടുമെത്തയിൽ ഉറക്കമാണ്...
താങ്കളെ അമ്മ മലയാളം സാഹിത്യ മാസികയുടെ ഭാഗമാകാന്‍ ക്ഷണിക്കുന്നു.
താങ്കളുടെ രചനകളും പ്രതീക്ഷിക്കുന്നു . അക്സസിനായി ഇ-മെയില്‍ അയക്കുമല്ലോ
നല്ല വരികള്‍. എഴുതാന്‍ ദൈവം തുണക്കട്ടെ.
Post a Comment