Wednesday, May 05, 2010

ചൂടുപോയ പ്രണയം....

ചുണ്ടിനുള്ളില്‍ നിനക്കായി കരുതിയ
ചുടു ചുംബനത്തിന്
ചൂട് പോരെന്നുപറഞ്ഞു
ചവിട്ടി തെറിപ്പിച്ചു നീ...

അതുകൊണ്ടാവാം ....

നെഞ്ചിലെ
നെരിപ്പോടില്‍
ചൂട് ചോരാതെ
ഞാന്‍ നീക്കി വെച്ച ഒരുപിടി 
ചുവന്ന ചുംബനങ്ങള്‍
അകാലത്തില്‍ ചരമമടഞ്ഞു പോയത്‌..

4 comments:

kichu / കിച്ചു said...

good one

Rejeesh Sanathanan said...

"ചുണ്ടിനുള്ളില്‍ നിനക്കായി കരുതിയ ചുടു ചുംബനത്തിന് ചൂട് പോരെന്നുപറഞ്ഞു"

അപ്പോള്‍ ഒരു ചുംബനം നല്‍കി അല്ലേ.......:)

നൗഷാദ് അകമ്പാടം said...

വിട ചൊല്ലും നേരം
എന്റെ പ്രണയം
നിനക്കെന്നു പറയാന്‍
മറന്നവന്റെ
തീരാ വിലാപം..!

Manoraj said...

നന്നായിരിക്കുന്നു