Monday, May 03, 2010

അപരാധിപത്യം....

ജനാധിപത്യക്കോമരങ്ങള്‍
അവനെ തൂക്കിലേറ്റി ...

നിലാവുള്ള രാത്രിക്കായി
കിനാവ് കണ്ടതിന്....

ശാസ്ത്രം കൊന്ന ദൈവങ്ങളുടെ
ശവക്കല്ലറ മാന്തിത്തുരന്നതിന്....


തെണ്ടുവാന്‍ പോലുമില്ലാത്ത
സ്വാതന്ത്ര്യത്തിനായി തിരഞ്ഞുനടന്നതിന്....


പ്രിയതമയുടെ പാതിവ്രത്യം
പാതിവിലയ്ക്ക്   വില്‍ക്കാഞ്ഞതിന് ....

കാലുകളിലൂടെ കയറിയിറങ്ങിയ
കാറിനു കല്ലെറിഞ്ഞതിന് ....

ഐ പി എല്ലിന്‍റെ ആര്‍ത്തിക്കൂത്താട്ടങ്ങള്‍ കാണാതെ
ബി പി എല്ലായി പട്ടിണികിടന്നതിന്...

തൂക്കുകയറിന്‍റെ  വലിപ്പത്തില്‍ 
തലയ്ക്കു താഴെ കഴുത്തുണ്ടായിപ്പോയതിന്.




5 comments:

(റെഫി: ReffY) said...

"ഐ പി എല്ലിന്‍റെ ആര്‍ത്തിക്കൂത്താട്ടങ്ങള്‍ കാണാതെ
ബി പി എല്ലായി പട്ടിണികിടന്നതിന്..."

(താഴെ എന്‍റെ വക)
പിന്നെയും പിന്നെയും അരസികന്മാരെ
വോട്ടു ചെയ്തു വിജയിപ്പിച്ചതിന്..

നല്ല കവിത. ഇനിയും എഴുതൂ.
(പിന്നെ താങ്കളുടെ പ്രൊഫൈല്‍ ഫോട്ടോ മാറ്റിയാല്‍ നന്ന്. ഈ ഫോട്ടോ പഴയ പത്രത്തില്‍ ചരമ കോളത്തില്‍ കാണുന്നത് പോലുണ്ട്. അയ്യേ, സുന്ദരനായ താന്കള്‍ എന്തിനു ഈ കടും കൈ ചെയ്യുന്നു?)
വേര്‍ഡ്‌ വേരിഫികേശന്‍ എടുത്തു കളയൂ.പ്ലീസ്..

(റെഫി: ReffY) said...

മറന്നു.



സിന്ദാബാദ്‌ സിന്ദാബാദ്‌
പ്രവീണ്‍ ഭായീ സിന്ദാബാദ്‌.
വിജയിക്കട്ടെ വിജയിക്കട്ടെ,
അപരാധിപത്യം വിജയിക്കട്ടെ.

(ഇപ്പോള്‍ സമാധാനമായി. പോട്ടേ..)

Rejeesh Sanathanan said...

“തൂക്കുകയറിന്‍റെ വലിപ്പത്തില്‍
തലയ്ക്കു താഴെ കഴുത്തുണ്ടായിപ്പോയതിന്“

സത്യം പറയുന്ന വരികള്‍.....

Anonymous said...

"തൂക്കുകയറിന്‍റെ വലിപ്പത്തില്‍
തലയ്ക്കു താഴെ കഴുത്തുണ്ടായിപ്പോയതിന്"

ഒരുപാടു അര്‍ഥങ്ങള്‍ ഉള്ള വരികള്‍. ആനന്ദിന്റെ "ഗോവര്‍ധന്റെ യാത്രകള്‍" ഏതാണ്ട് മുഴുവനായും ഈ "മഹാപരാധ"ത്തെ ചുറ്റിപറ്റി ആയിരുന്നില്ലേ?


"ശാസ്ത്രം കൊന്ന ദൈവങ്ങളുടെ
ശവക്കല്ലറ മാന്തിത്തുരന്നതിന്...."

അത് എനിക്ക് മനസ്സിലായില്ല കേട്ടോ.

തുടരുക...

Praveen said...

@Reffy : നന്ദി....വന്നതിനും എത്തിനോക്കിയതിനും..

@bijin : നന്ദി....വന്നതിനും എത്തിനോക്കിയതിനും..

ഒന്നുമില്ലാത്തവന് ചത്ത ദൈവത്തിന്‍റെ ശവകല്ലറയില്‍ എന്തെങ്കിലും മോട്ടിക്കാന്‍ കിട്ടിയാലോ....

@മാറുന്ന മലയാളി : നന്ദി....വന്നതിനും എത്തിനോക്കിയതിനും..കമന്റിയതിനും