നമ്മുടെ സ്വപ്‌നങ്ങള്‍
എന്‍റെതും നിന്‍റെതുമായത്
ഇന്നലെ മുതലാണ്....
അനോന്യം വലിച്ചെറിഞ്ഞ
മുനവെച്ച വാക്കുകള്‍
നെഞ്ചില്‍ തറച്ചു കയറുന്നത്
നമ്മളറിഞ്ഞതായി ഭാവിച്ചില്ല....
ഒടുവില്‍ ബാക്കിവന്ന
നീണ്ട നിശബ്ദതതകള്‍ക്കിടയില്‍
വിറച്ചു വീണ വാക്കുകളാവട്ടെ
ആര്‍ക്കും വേണ്ടാതെ
വായുവില്‍തട്ടി പ്രതിധ്വനിച്ചു.....
അവിടെയിവിടെയായി മുറിഞ്ഞുവീണ
ഹൃദയക്കഷ്ണങ്ങള്‍ പെറുക്കിയെടുത്തു
ചേരുംപടി ചേര്‍ത്തിട്ടും
നെഞ്ചില്‍ മുറിവുകളുടെ
ഭാരം മാത്രം ബാക്കിനിന്നു.....
എന്‍റെ സ്വപ്നങ്ങള്‍ക്കും നിന്‍റെ സ്വപ്നങ്ങള്‍ക്കും
വേണ്ടാത്ത നമ്മുടെ സ്വപ്‌നങ്ങള്‍
അപ്പൂപ്പന്താടികളായി പറന്നു നടന്നു...
5 comments:
നല്ല വരികള്‍ എനിക്ക് ഇഷ്ടപെട്ടു ഈ കവിത...
കവിത നന്നായിട്ടുണ്ട്.
ആശംസകള്‍ :)
പ്രവീണ്‍, ഒന്നുകൂടി എഡിറ്റ് ചെയ്തിട്ട് പോസ്റ്റ് ചെയ്തിരുന്നെങ്കില്‍
എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.
നിനക്ക് വിശന്നപ്പോള്‍
എന്റെ ഹൃദയത്തിന്റെ പകുതി തന്നു.
എന്റെ വിശപ്പിന്
നിന്റെ ഹൃദയത്തിന്റെ പകുതി തന്നു.
ഒരാപ്പിളിന്റെ വിലയും രുചിയുമേ
ഹൃദയത്തിനുണ്ടയിരുന്നുള്ളു.
നമ്മള്‍ വിശപ്പിനാല്‍ ഹൃദയശൂന്യരായ
കാമുകരായിത്തീര്‍ന്നു.
നട്ടെല്ലിലൊഴുകിയ പുഴ വരണ്ടു.
എന്റെയും നിന്റെയും രക്തത്താല്‍ സമ്മിശ്രമായ
ഈ ചില്ലുപാത്രങ്ങള്‍
ചുണ്ടോടടുപ്പിക്കാം
ചിയേര്‍സ്.
(ചിയേര്‍സ്--എ.അയ്യപ്പന്‍)
ഇവിടെ പ്രണയത്തകര്‍ച്ചയെ പറ്റി ഒന്നും പറഞ്ഞില്ല.
എന്നാല്‍ എല്ലാമുണ്ട്.
വിശദീകരണ്‍ങ്ങള്‍ കവിതയുടെ വൈകാരികത തകര്‍ക്കും
ആ word verification avoid ചെയ്യില്ലെ.
@ജിത്തു , @ ഹംസ .ഇതു വഴി വന്നതിനു നന്ദി...
@ സുരേഷ്...താങ്കളുടെ വിലയേറിയ ആസ്വാദനത്തിനും കമന്റിനും നന്ദി...ഒരു പക്ഷെ ഭാവിയില്‍ ഞാന്‍ നന്നാവുമായിരിക്കും..
നന്നായിരിക്കുന്നു..
അയ്യപ്പന്റെ കവിത കാമത്തിനെ കുറിച്ചാണെന്നാണ് എനിക്കു വായിച്ചപ്പോൾ തോന്നിയത്. പ്രണയ പരാജയം വന്നവർ പരസ്പരം പങ്കിട്ടെടുത്ത കാര്യം..
Post a Comment