ഇടയ്ക്കിടെ വിശക്കുന്നത്
നല്ലതാണ്....
തിന്നുന്നത് തിന്നാന്വേണ്ടിയല്ലെന്ന്
രുചിച്ചറിയാം....
ഇടയ്ക്കിടെ കോളകുടിക്കാതിരിക്കുന്നത്
നല്ലതാണ്...
പ്ലാച്ചിമടയിലെ പച്ചവെള്ളത്തിന്റെ
ദാഹമറിയാം....
ഇടയ്ക്കിടെ പുതയ്ക്കാതുറങ്ങുന്നത്
നല്ലതാണ്....
തെരുവില്‍ പട്ടിയെകെട്ടിപിടിച്ചുറങ്ങുന്ന
ചൂടറിയാം....
ഇടയ്ക്കിടെ കിതയ്ക്കുന്നത്
നല്ലതാണ്...
മണ്ണുചുമക്കുന്ന ബാല്യത്തിന്റെ
വാര്ധക്യമറിയാം...
ഇടയ്ക്കിടെ വട്ടനാവുന്നത്
നല്ലതാണ്...
വട്ടില്ലാത്ത ലോകം
'ഇട്ടാവട്ട'മാണെന്നറിയാം.....
ഇടയ്ക്കിടെ ജീവിക്കുനത്
നല്ലതാണ്....
ജീവിച്ചവര്‍ക്കെ മരണമുള്ളൂവെന്നു
മനസിലാവും.....
5 comments:
കൊള്ളാലോ വരികള്‍
"ഇടയ്ക്കിടെ വട്ടനാവുന്നത്
നല്ലതാണ്...
വട്ടില്ലാത്ത ലോകം
'ഇട്ടാവട്ട'മാണെന്നറിയാം....."
ഹോ! ഈ വരികള്‍ കലക്കി..
നല്ല വരികള്‍ പ്രവീണ്‍.
ഹൃദയം നിറഞ്ഞ വിഷു ആശംസകളോടെ ,
ഏകതാര.
@ഹാഷിം ...നന്ദി
@വായാടി...നന്ദി...
@ഏകതാര...നന്ദി..
ഉഗ്രൻ!
Post a Comment