Sunday, April 04, 2010

ഇല്ലായ്മകള്‍.....

'ലേവിസ് ബെര്‍ഗേറി'ന്‍റെ
ചായം കിട്ടാത്തതിനാലാവണം
മഴവില്ലിന്‍റെ ഏഴാമത്തെ നിറം
മാഞ്ഞുപോയത്....

'ഫെയര്‍ & ലവ്ലി'യുടെ
വാര്‍ണിഷു കിട്ടാത്തതിനാലാവണം
കാര്‍മേഘത്തിനു
കണ്ണാടിയില്‍ നോക്കാനൊരു
അപകര്‍ഷത.....

'ഗള്‍ഫ്‌ ഗേറ്റി'ന്‍റെ
മുടിയിഴകള്‍ കിട്ടാത്തതിനാലാവണം
മതികെട്ടാന്‍ മലയ്ക്ക്
കഷണ്ടി കയറിയത്....

'വോല്ട്ടാസി'ന്‍റെ
തണുപ്പ് കിട്ടാത്തതിനാലാവണം
ആഗോളതാപനം ഭൂമിയുടെ
തലയ്ക്കു പിടിച്ചത്...

പെപ്സിയുടെ
കുപ്പി കിട്ടാത്തതിനാലാവണം
ചൊവ്വയിലാരും വെള്ളം
കാണാതെപോയത്....

'റയ്മണ്ടി'ന്‍റെ
കറുത്തകോട്ട് കിട്ടാത്തതിനാലാവണം
ആണോരുത്തനും
ആണത്തമില്ലാതായത്.....*


Note : * Raymond : The Complete Man

5 comments:

കൂതറHashimܓ said...

അതു കലക്കി
ഇഷ്ട്ടായി ശരിക്കും :)

Praveen said...

@ഹാഷിം .... നന്ദി...

ഹംസ said...

സൂപ്പര്‍ മച്ചൂ…!! അടിപൊളി.!!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കുടിനീര്‍ കിട്ടാത്തത് കൊണ്ടായിരിക്കണം
കേരളീയര്‍
മദ്യത്തിനടിമയായിതീര്‍ന്നത്‌ ...


ഈ ബ്ലോഗിന്
പെണ്ണിന്‍ പേര് കിട്ടാത്തതിനാലാവണം
ഇതിനു കമന്റുകള്‍
കുറഞ്ഞു പോയത്!!!!

(നന്നായി കേട്ടോ .. നല്ല മൂര്‍ച്ചയുള്ള വരികള്‍!)

Sabu Hariharan said...

ആശയം കിട്ടാത്തതു കൊണ്ടാണോ, കവിത ഇങ്ങനെ ആയി പോയത്?..

ചുമ്മാ തമാശ പറഞ്ഞതാണ്‌!