കണ്ണുകള്‍ക്ക് കാഴ്ചയുള്ളതുകൊണ്ടാണ്
ഞാന്‍ അന്ധനായത്....
കണ്ണുപൊട്ടന്റെ കണ്ണുനീര്
ഞാന്‍ കണ്ടില്ല....
ചെവികള്‍ക്ക് കേള്വിയുള്ളതുകൊണ്ടാണ്
ഞാന്‍ ബധിരനായത്.....
കാതുകളടഞ്ഞവന്റെ കരച്ചില്
ഞാന്‍ കേട്ടില്ല...
നാവുകള്‍ക്ക് ശബ്ദമുള്ളതുകൊണ്ടാണ്
ഞാന്‍ മൂകനായത്....
നാവില്ലാത്തവന്റെ ശബ്ദമായി
എന്റെ നാവുയര്‍ന്നില്ല....
നെഞ്ചിനുള്ളില്‍ ഹൃദയമുള്ളതുകൊണ്ടാണ്
ഞാന്‍ ഹൃദയശൂന്യനായത്....
നെഞ്ചുതകര്ന്നവന്റെ ഹൃദയമിടിപ്പുകള്‍
ഞാന്‍ തിരിച്ചറിഞ്ഞില്ല...
ഞാന്‍ ഞാനയതിനലാണ്
എനിക്ക് ഞാനില്ലാതായത്.....
എന്നിലെ എന്നെ
ഞാന്‍ ഞാനായറിഞ്ഞില്ല.....
4 comments:
കൊടും വേനലിലും വറ്റാതിരിക്കട്ടെ ഈ കവിതകള്‍
@bijin നന്ദി....
kazhchakalente kannine marachatho.......
kannukalente kazhchaye marachatho.....
ariyilla.....
എന്റെ പാറു, നീയും....
പക്ഷേ എനിക്കറിയാം...കണ്ണുണ്ടായാല്‍ പോര,കാണണം.....
Post a Comment