Tuesday, September 21, 2010

For you Niyamgiri, I am happy....

 I am writing this as a happy reaction to the National Environment Appellate Authority's decision to revoke the clearance given to Vedanta for Bauxite Mining at Niyamgiri hills...The story of tribals in the Niyamgiri hills are projected by the humanist organizations over the world as a real life screen play of the James Cameroon's Oscar WInner "AVATAR"..The only difference in plot here is that the affected people are human itself..the Dongra Kondh tribe who for centuries are inhabiting in holy lap of Niyamgiri....And upon them the eagle eyes of Vedanta found bauxite deposits.. Rest is history...

 NEAA verdict states that the clearance was granted on the basis of an environment impact assessment (EIA) report of Vimta Labs, which was never placed before the Dongria Kondh tribal community for consideration....

My concern is here...There are a lot of Niyamgiris still in India , who are going to ripped off their greenery...who are going to be made naked so that the profit thirstness of Anil Agarwals can keep the Indian growth story ahead....

   Going back a little into the Environment Impact Assessment Notification , 2006 by MoEF, Public consultation is made mandatory for every projects ..be it mining, nuclear, wind power..any thing... But companies are getting clearances through the implemenation loopholes of the bureaucracy without proper public scrutiny as envisaged... The act says the EIA report shall be placed in public scrutiny for 30 days and the authorities shall widely circulate the conduction of public consultation .

  The wider circulation of the EIA study reports are seldom being done by the state authorities or the pollution control watchdogs. This may be due to the lack of empathy of District Administration OR Pollution Control Authorities towards the cause of the people who are going to be affected due to project implementation. And as a result the project proponents manage the public hearing smoothly ride through the surface with the silent and active nods of the authorities in charge. Hence it wont need an Einstein's grey cells to deduct how these projects succeed in bagging the clearances from MoEF well in time.

  As the beaurocracy lacks the empathy , the need is prevalent for a better EIA Act which shall enact provisions so that the authorities will compulsorily educate the Project Affected mass regarding the whole details of the project . This enables them to participate in the public consultation and raise their livelihood concerns in the event of the proposed project activities, what ever it may be.... 

  And thereby we may can prevent the real life portrayals of "AVATAR" occurring again and again in this great democracy.....

So for you Niyamgiri, I am happy....I am happy very much...

Monday, August 02, 2010

കോമണ്‍ വ്രാത്ത്‌ ഗെയിംസ്.....

    ഡല്‍ഹിയുടെ തണുപ്പ് അയാളുടെ എല്ലുകളില്‍ കുത്തിക്കയറുന്നുണ്ടായിരുന്നു ....തണുത്തുറഞ്ഞ റൊട്ടി കക്ഷണങ്ങള്‍  ചുരുട്ടിപ്പിടിച്ചു കൈകളിലെ അവശേഷിച്ച ചൂടും അയാള്‍ അവയിലേക്കു കൈമാറി...

.....ഉണങ്ങിയ നെഞ്ചിന്‍കൂടുമായി കൂനിപ്പിടിച്ചിരിക്കുന്ന  മകന്‍റെ കറുത്തുണങ്ങിയ മുഖം വിടറിപ്പോകുന്ന ഓരോ കാല്‍പ്പാടുകളിലും അയാളെ താങ്ങി നടത്തി...

  മകന്‍...ചിലമ്പിപ്പായുന്ന ജനസമുദ്രങ്ങളുടെ ഇടയിലും അയാളെ തിരിച്ചറിയുന്ന ഒരേ ഒരാള്‍...രാവോളം റിക്ഷ വലിച്ചു തളര്‍ന്ന അയാളെയും കാത്തു ഇരുണ്ട ചേരിയിലെ പ്ലാസ്ടിക്കു ചാക്ക് മറച്ച വീട്ടില്‍ എന്നും ...കണ്ണിമ പൂട്ടാതെ....ഇരിക്കുന്ന മകന്‍...

.അയാളുടെ കൈകളില്‍ പൊതിഞ്ഞു വെച്ച, നേരിയ ചൂട് മാത്രം ബാക്കിയുള്ള 'സമൂസ'യുടെ ഗന്ധം അറിയുമ്പോള്‍ നേരിയ വെളിച്ചത്തിലും തിളങ്ങാറുള്ള അവന്‍റെ കണ്ണുകള്‍ ...ഉറക്കത്തില്‍ അയാളുടെ നെഞ്ചില്‍ തട്ടി തെറിച്ച അവന്‍റെ ചെറു നിശ്വാസങ്ങള്‍.... അതൊക്കെയായിരുന്നു വെറും ഒരു റിക്ഷായാന്ത്രം മാത്രമായ അയാളുടെ ജിവിതത്തിന്റെ അസ്ഥിത്വങ്ങള്‍ ...
 ഇപ്പോള്‍ സമൂസകള്‍ വാങ്ങാന്‍ അയാള്‍ക്ക് കഴിയാറില്ല ..പണിപോയിട്ടു മാസം ഒന്നായിരിക്കുന്നു ...റിക്ഷകള്‍ സര്‍ക്കാര്‍ നിരോധിച്ചു.....വിദേശികള്‍ ഗയിംസ് കാണാന്‍ വരുന്നു...റിക്ഷകളിലെ വൃത്തികെട്ട ജീവിതങ്ങള്‍ അവരെ കാണിക്കാന്‍ പാടില്ലല്ലോ...?...."അതിഥി ദേവോ ഭവ..."..അമീര്‍ ഖാന്‍റെ പരസ്യം, വില്‍ക്കാന്‍ വെച്ചിരിക്കുന്ന ടെലിവിഷന്‍ സ്ക്രീനില്‍ നിന്ന് അയാളെ കൂവി വിളിച്ചു ........

 ദൂരെ ചേരിയില്‍ ചലിക്കുന്ന വെളിച്ചങ്ങള്‍...അയാള്‍ അദ്ഭുതപ്പെട്ടു...ഇലക്ട്രിക്‌ കമ്പികളില്‍ നിന്നും വെളിച്ചം കൂരകളിലേക്ക്‌ ചോര്‍ത്തിയെടുക്കാറുണ്ടെങ്കിലും അവ ചലിക്കാറില്ലല്ലോ....
അടുക്കും തോറും അദ്ഭുതം ആശങ്കകള്‍ക്ക് വഴിമാറി.....അയാളുടെ നെഞ്ചിടിച്ചു..അതൊരു ബുള്‍ടോസറാണ്...ചേരിയിലെ കുടിലുകള്‍ അത് കശക്കിയെറിയുന്നു....

ശരിരം തളരുന്നതായി തോന്നി അയാള്‍ക്ക്.....തല കറങ്ങുന്നു...കൊടും തണുപ്പിലും അയാള്‍ വിയര്‍ത്തു കുളിച്ചു...
ആരെയും കാണുന്നില്ല...മകനെ തിരഞ്ഞയാള്‍ പാഞ്ഞു നടന്നു....".ചോട്ടൂ... ചോട്ടൂ.."...അയാളുടെ ഇടറിയ ശബ്ദം ബുള്‍ടോസറിന്‍റെ ഞരക്കങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നു....
പെട്ടന്നാണ് അയാളുടെ കാലുകള്‍ എന്തിലോ തട്ടി തടഞ്ഞത്...കുഞ്ഞു കൈവിരലുകള്‍...അയാള്‍ അലറി വിളിച്ചു...." ചോട്ടൂ... ചോട്ടൂ...."
അവന്‍ കേട്ടില്ല...
അവന്‍റെ കണ്ണുകള്‍ തുറന്നിരുന്നു...എങ്കിലും അവ തിളങ്ങിയില്ല....
കേള്‍വിയുടെയും കാഴ്ചയുടെയും അതിരുകള്‍ അവന്‍ താണ്ടിപ്പോയിരിക്കുന്നു... 
.....മകന്‍റെ തണുത്തുറഞ്ഞ ശരീരം ചുറ്റിപിടിച്ചയാള്‍ നെഞ്ചില്‍ ചേര്‍ത്തു..അയാളുടെ നെഞ്ചില്‍ തട്ടി തെറിക്കാന്‍ മാത്രം നിശ്വാസങ്ങള്‍ ഒന്നും അവനില്‍ ബാക്കിയുണ്ടായില്ല... 
....ആരും തിരിച്ചറിയാനില്ലാത്ത അനേകരില്‍ ഒരാളായി അയാള്‍ മാത്രം ബാക്കി നിന്നു ...റൊട്ടി കഷ്ണങ്ങള്‍ മണ്ണില്‍ വിശന്നു കിടന്നു...



   ******************************************




ദൂരെ ഹോട്ടലിലെ എ സി മുറിയില്‍, റൂം ഹീറ്ററിന്റെ ചൂടില്‍ മൂടിപ്പുതച്ചു കിടന്നുകൊണ്ട് ,  ഉസൈന്‍ ബോള്‍ട്ട്  ഡല്‍ഹിയില്‍ വരുമോയെന്ന് ഞാന്‍ ഉറക്കെ ചിന്തിച്ചു.....







 




 
.

Sunday, May 16, 2010

ഭൂതത്താന്‍കെട്ടില്‍ രണ്ടു ഭൂതങ്ങള്‍...


കോതമംഗലത്തു നിന്നു ഇടമലയാര്‍ ബസിലാണ് ഞങ്ങള്‍ പ്രയാണം അഥവാ തെണ്ടല്‍ തുടങ്ങിയത്...ഞാനും ദിലീഷും...ഭൂതത്താന്‍കേട്ടിലേക്ക് അരമണിക്കൂര്‍ യാത്രയുണ്ട്, കോണ്‍ക്രീറ്റ് കൊട്ടാരങ്ങളുടെയും റബ്ബര്‍ മരങ്ങളുടെ ഇടയിലുടെ...വളഞ്ഞും പുളഞ്ഞും....
"പെരിയാര്‍ ജലവൈദ്യുതി പദ്ധിതിയിലേക്ക് സ്വാഗതം " എന്നെഴുതിയ ഗോപുരത്തിന്‍റെ മുമ്പിലായി ബസ്‌ നിര്‍ത്തി...ബസ്‌ ഞങ്ങളെ പിന്നിലാക്കി ഗോപുരവും കടന്നു ഇടമലയാറിലേക്കു പാഞ്ഞു പോയി..അല്ലെങ്കിലും മലയോരങ്ങളിലെ പ്രൈവറ്റ് ബസുകള്‍ക്ക് പ്രസവ വേദന അല്പം കൂടുതലാണല്ലോ.....

ഭൂതത്താന്‍കെട്ടിലെ പുതിയ ഡാം അത്ര ഭീമാകാരമൊന്നുമല്ല...ഒരു ഇടത്തരം ഡാം..രണ്ടു ഷട്ടറുകള്‍ തുറന്നിരുന്നു.സഹ്യന്‍റെ അത്യോര്‍ജമൂലമാവണം, പെരിയാര്‍ വെളുത്തു പതഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.പാലത്തിന്‍റെ മുകളില്‍ നിന്നും പെരിയാറിന്‍റെ സുതാര്യതകള്‍ ആരെയും ഒരു മുങ്ങിക്കുളിക്കായി വശീകരിച്ചു പോവും..അതും പൊള്ളുന്ന മേടമാസചൂടില്‍...
അങ്ങ് കിഴക്കായി സഹ്യന്‍ തലയുയര്‍ത്തി നിന്ന്...അരുണകിരണങ്ങള്‍ സഹ്യന്‍റെ പച്ചയില്‍ നേര്‍ത്ത ഷേഡുകള്‍ കൊരിയിട്ടിരുന്നു...മുകളിലായി കാര്‍മേഘങ്ങള്‍ ഭൂമിയെ കറുത്ത സുന്ദരിയാക്കാന്‍ ശ്രമം തുടങ്ങിയിരുന്നു....

പുതിയ ഡാമും കടന്നു അല്പദൂരം നടന്നപ്പോള്‍ ഒരു ദുര്‍ഗാക്ഷേത്രം കണ്ടു. അതിന്‍റെ മുമ്പില്‍ ഒരു നൂറ്റാണ്ടിന്‍റെയെങ്കിലും വാര്‍ധക്യം പേറുന്ന ഒരു പടുകൂറ്റന്‍ ആല്‍മരം..നേരെ എതിര്‍വശത്തായി പഴയ ഭൂതത്താന്‍കെട്ടിലെക്കുള്ള വഴി എന്ന ബോര്‍ഡ്‌ സ്ഥാപിച്ചിരുന്നു.

"ഇന്നലെ കൂടി രണ്ടു പേര്‍ മുങ്ങിമരിച്ചതാണ്....വെള്ളത്തില്‍ ഇറങ്ങണ്ട...." അടുത്തുള്ള ചായക്കടയിലെ ചേട്ടന്‍ കൂവി വിളിച്ചു പറഞ്ഞു.തികച്ചും നിസ്വാര്‍ഥമായ ഉപദേശമാണെന്നു അന്തിച്ചുനിന്നപ്പോളെക്കും അവിചാരിതമായി ഒരു 'കമെര്‍ശിയല്‍ ബ്രേക്ക്‌', ചേട്ടന്‍ പൊട്ടിച്ചു..
"കാട്ടിലൂടെ ഐസ്ക്രീമും തിന്നു നടക്കാം..പത്തു രൂപയെയുള്ളൂ...."

മുകളില്‍ കാര്‍മേഘങ്ങളുടെ സാന്ദ്രത ഏറിക്കൊണ്ടിരുന്നതിനാലും കാടുംകടന്നു വന്ന തണുത്ത കട്ട് നെഞ്ചിന്‍കൂട് തുളച്ചതിനാലും ഒരു കോമ്പ്രമൈസായി രണ്ടു കാപ്പി കുടിച്ചു കളയാമെന്ന് ഞങ്ങളും തികച്ചും നിസ്വാര്‍ത്ഥമായി തീരുമാനിച്ചു..


ഭൂതത്താന്‍കെട്ടിലെക്കുള്ള വഴി തുടങ്ങുന്നത് ജലസേചന വകുപ്പിന്റെ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിന്റെ അരികിലുടെയാണ്. കഷ്ടിച്ച് രണ്ടു പേര്‍ക്ക് നടക്കാവുന്ന വഴി.അതിളുടെ ഞങ്ങള്‍ നടത്തം തുടങ്ങി. ആദ്യം പേരിനു മാത്രം വലിയ വൃക്ഷങ്ങള്‍..നടന്നു നീങ്ങിയപ്പോള്‍ കാടിനും സാന്ദ്രതയേറി. കടിനുള്ളിളുടെ രൂപപെട്ടിരുന്ന ചെറിയ നടപ്പാതയും ശോഷിച്ചുകൊണ്ടിരുന്നു...അവിടെയുമിവിടെയും മരങ്ങള്‍ വഴിയില്‍ വീണു കിടന്നു...ഇന്നലത്തെ മഴയുടെ ബാക്കിപത്രമെന്നോണം....
    പാതിവഴി പിന്നിട്ടു കാണും , മഴ പൊടിച്ചു തുടങ്ങി...കാട്ടിലെ കനമേറുന്ന ഇരുട്ടിലുടെ മഴയും നനഞ്ഞു നടന്നപ്പോള്‍ മനസ് എന്തിനോടൊക്കെയോ സ്വതന്ത്രം പ്രഖ്യാപിക്കുകയായിരുന്നു..മഴയില്‍ നടക്കരുതെന്ന ഉപദേശത്തോട്... കാടിനെ പേടിച്ചു നാട് പിടിച്ച ആദിമമനുഷനെന്നില്‍ അവശേഷിപ്പിച്ച ജീനുകളോട്.... തണുത്തു വിറച്ച ശരീരത്തോട്...
 ചെറിയ രണ്ടു തോടുകളും കുറെ കുട്ടികടുകളും താണ്ടി ഒടുവില്‍ പാറക്കെടുകള്‍ നിറഞ്ഞ ഒരു തുറന്ന ഭൂപ്രദേശത്ത് ഞങ്ങളെത്തി....ഭൂതത്താന്‍കെട്ട്..നാട്ടിലെ എഴുതപെടാത്ത ചരിത്രങ്ങളില്‍ ജിവിച്ച ഭൂതം പെരിയാറിനു കുറുകെ പാറനിരത്തി പണിത ഡാം...

      അപ്പോഴേക്കും മഴ കടുത്തിരുന്നു...ഞാനാകെ നനഞ്ഞു കുതിര്‍ന്നു. പാറകല്‍ക്കിരുവശവും പെരിയാര്‍ എന്നെ വശികരിക്കുന്നുണ്ടായിരുന്നു.........അപ്പോഴൊക്കെയും കാതില്‍ മുഴങ്ങിയത് ആ ചേട്ടന്റെ ശബ്ദമാണ്..."ഇന്നലെ കൂടി രണ്ടു പേര്‍..."...

 തിരിച്ചു നടക്കാന്‍ തുടങ്ങിയപ്പോളാണ് പറക്കൂട്ടങ്ങല്‍ക്കിടയിലെ ആ ചെറിയ ജലാശയം കണ്ടത്...മരങ്ങള്‍ അതിനെ മൂന്നു വശങ്ങളിലും മൂടിയിരുന്നു...മഴയുടെ പാദസ്വരക്കിലുക്കങ്ങള്‍ അതില്‍ പൊട്ടിത്തെറിക്കുണ്ടായിരുന്നു..ദിലീഷതിനെ ഫോട്ടോയിലെക്കൊപ്പി...ഫോട്ടോ പിന്നെ കണ്ടപ്പോള്‍ കണ്ണുകള്‍ പകര്‍ത്തിയ ചിത്രത്തേക്കാള്‍ സുന്ദരമായിരുന്നു....ചുവടെ ആ ചിത്രം..
  ....പിന്നെ വീണ്ടെടുത്ത ആ ചെറിയ സ്വതന്ത്രവും ..ഇച്ചിരി സന്തോഷവുമായി ഞങ്ങള്‍ മഴയിലൂടെ നാടിന്‍റെ കാടത്തങ്ങളിലേക്ക് തിരിച്ചു നടന്നു...കാലുകളിലെ നടത്തത്തിന്റെ തളര്‍ച്ച ഞങ്ങളറിയാന്‍ തുടങ്ങിയിരുന്നു....

Tuesday, May 11, 2010

പര്യായം

ഞാനൊരു അച്ചടിപ്പിശക്‌
അര്‍ത്ഥങ്ങള്‍ വളച്ചെഴുതി  ഞാന്‍
അക്ഷരങ്ങള്‍ നഷ്ടമാക്കി....

ഞാനൊരു വികടസരസ്വതി
വാക്കുകള്‍ വിഴുങ്ങി ഞാന്‍ 
നാക്കിനെ നിശബ്ദമാക്കി...

ഞാനൊരു വ്യാകരണത്തെറ്റ്
വൃത്തത്തിലിട്ടു ഞാന്‍
കവിതയെ കറക്കിക്കൊന്നു...

Sunday, May 09, 2010

അല്ഷിമേഴ്സ്...

ഓരോ മരവും
ഒരായിരം ചിരിയാണ് ...
ഒരുമിച്ചു കല്ലെറിഞ്ഞു 
കൈകൊട്ടിയ ബാല്യത്തിന്....

ഓരോ മരവും
ഒരായിരം വിശപ്പാണ്...
ഒരുമിച്ചിരുന്നു മാങ്ങ 
പകുത്തെടുത്ത സൌഹൃദത്തിനു..

ഓരോ മരവും
ഒരായിരം കൌതുകങ്ങളാണ്‌..
കറുത്ത കുപ്പിവളകള്‍
പൊട്ടിച്ചിതറിയ കൌമാരത്തിന്...

ഓരോ മരവും
ഒരായിരം നോവുകളാണ് ..
തമ്മില്‍ മത്സരിച്ചു 
വളര്‍ത്തിയ നിശബ്ദതക്ക് ...

ഓരോ മരവും
ഒരായിരം പ്രണയമാണ് ..
ആരുമറിയാതെ ഒന്നായിതീര്‍ന്ന
ആദ്യത്തെ ആലിംഗനത്തിനു ..


ഓരോ മരവും
ഒരായിരം സ്വപ്നങ്ങളാണ്...
അവളുടെ മടിയില്‍
തലചായിച്ചുറങ്ങിയ  കണ്ണുകള്‍ക്ക്‌..

ഓരോ മരവും
ഒരായിരം നഷ്ടങ്ങളാണ്..
തിരിഞ്ഞുനോക്കാതവള്‍  നടന്നു പോയപ്പോള്‍
നിശബ്ദമായ നാവിന്...


എന്നിട്ടുമെന്തേ ഞാന്‍,.
നഷ്ടവും...
സ്വപ്നവും...
പ്രണയവും...
ചിരിയും....
നോവുമെല്ലാം ...
മറന്നു പോയത്..


എന്നിട്ടുമെന്തേ ഞാന്‍, 
മറ്റാരും കാണാതെ
മരംചുറ്റി  പ്രണയത്തിന്റെയീ
മൂക സാക്ഷിയെ
വെട്ടി തീന്മേശയുണ്ടാക്കിയത്....



Wednesday, May 05, 2010

ചൂടുപോയ പ്രണയം....

ചുണ്ടിനുള്ളില്‍ നിനക്കായി കരുതിയ
ചുടു ചുംബനത്തിന്
ചൂട് പോരെന്നുപറഞ്ഞു
ചവിട്ടി തെറിപ്പിച്ചു നീ...

അതുകൊണ്ടാവാം ....

നെഞ്ചിലെ
നെരിപ്പോടില്‍
ചൂട് ചോരാതെ
ഞാന്‍ നീക്കി വെച്ച ഒരുപിടി 
ചുവന്ന ചുംബനങ്ങള്‍
അകാലത്തില്‍ ചരമമടഞ്ഞു പോയത്‌..

Tuesday, May 04, 2010

വീണവര്‍....

നിഴലിലൂടെ പാഞ്ഞവര്‍
നിണമണിഞ്ഞു പോയവര്‍
നീണ്ടയീ വഴിയിലൂടെ
നടനടന്നു തളര്‍ന്നവര്‍..

കൂരിരുട്ടില്‍ കിളികളും
കൂടുപറ്റിയെങ്കിലും
കാട്ടിലെ  കിളികളായിനമുക്കു
കൂട്ടിരുന്നുണര്‍ന്നവര്‍.....


വാക്കുകള്‍ വിറച്ചു നാം
അറച്ചറച്ചു നിന്നപ്പോള്‍
ചോരകള്‍ ചുമച്ചുത്തുപ്പി
വിളിച്ചുകൂവി വിറച്ചവര്‍...

ചിന്തകള്‍ തൊടുത്തവര്‍
ചിരിക്കുവാന്‍ മറന്നവര്‍
കാലമോടിപ്പോയപ്പോള്‍
കാല്‍കുഴഞ്ഞു വീണവര്‍.....

നാക്കുകള്‍ തളര്‍ന്നവര്‍ക്കു
വാക്കുകള്‍ പകര്‍ന്നവര്‍
നാക്കുനീട്ടി വീണപ്പോള്‍
നോക്കിനമ്മള്‍ നിന്നുപോയി....

Monday, May 03, 2010

അപരാധിപത്യം....

ജനാധിപത്യക്കോമരങ്ങള്‍
അവനെ തൂക്കിലേറ്റി ...

നിലാവുള്ള രാത്രിക്കായി
കിനാവ് കണ്ടതിന്....

ശാസ്ത്രം കൊന്ന ദൈവങ്ങളുടെ
ശവക്കല്ലറ മാന്തിത്തുരന്നതിന്....


തെണ്ടുവാന്‍ പോലുമില്ലാത്ത
സ്വാതന്ത്ര്യത്തിനായി തിരഞ്ഞുനടന്നതിന്....


പ്രിയതമയുടെ പാതിവ്രത്യം
പാതിവിലയ്ക്ക്   വില്‍ക്കാഞ്ഞതിന് ....

കാലുകളിലൂടെ കയറിയിറങ്ങിയ
കാറിനു കല്ലെറിഞ്ഞതിന് ....

ഐ പി എല്ലിന്‍റെ ആര്‍ത്തിക്കൂത്താട്ടങ്ങള്‍ കാണാതെ
ബി പി എല്ലായി പട്ടിണികിടന്നതിന്...

തൂക്കുകയറിന്‍റെ  വലിപ്പത്തില്‍ 
തലയ്ക്കു താഴെ കഴുത്തുണ്ടായിപ്പോയതിന്.




Tuesday, April 20, 2010

വിഭജനം.....


നമ്മുടെ സ്വപ്‌നങ്ങള്‍
എന്‍റെതും നിന്‍റെതുമായത്
ഇന്നലെ മുതലാണ്....

അനോന്യം വലിച്ചെറിഞ്ഞ
മുനവെച്ച വാക്കുകള്‍
നെഞ്ചില്‍ തറച്ചു കയറുന്നത്
നമ്മളറിഞ്ഞതായി ഭാവിച്ചില്ല....

ഒടുവില്‍ ബാക്കിവന്ന
നീണ്ട നിശബ്ദതതകള്‍ക്കിടയില്‍
വിറച്ചു വീണ വാക്കുകളാവട്ടെ
ആര്‍ക്കും വേണ്ടാതെ
വായുവില്‍തട്ടി പ്രതിധ്വനിച്ചു.....

അവിടെയിവിടെയായി മുറിഞ്ഞുവീണ
ഹൃദയക്കഷ്ണങ്ങള്‍ പെറുക്കിയെടുത്തു
ചേരുംപടി ചേര്‍ത്തിട്ടും
നെഞ്ചില്‍ മുറിവുകളുടെ
ഭാരം മാത്രം ബാക്കിനിന്നു.....

എന്‍റെ സ്വപ്നങ്ങള്‍ക്കും നിന്‍റെ സ്വപ്നങ്ങള്‍ക്കും
വേണ്ടാത്ത നമ്മുടെ സ്വപ്‌നങ്ങള്‍
അപ്പൂപ്പന്താടികളായി പറന്നു നടന്നു...

Sunday, April 04, 2010

ഇല്ലായ്മകള്‍.....

'ലേവിസ് ബെര്‍ഗേറി'ന്‍റെ
ചായം കിട്ടാത്തതിനാലാവണം
മഴവില്ലിന്‍റെ ഏഴാമത്തെ നിറം
മാഞ്ഞുപോയത്....

'ഫെയര്‍ & ലവ്ലി'യുടെ
വാര്‍ണിഷു കിട്ടാത്തതിനാലാവണം
കാര്‍മേഘത്തിനു
കണ്ണാടിയില്‍ നോക്കാനൊരു
അപകര്‍ഷത.....

'ഗള്‍ഫ്‌ ഗേറ്റി'ന്‍റെ
മുടിയിഴകള്‍ കിട്ടാത്തതിനാലാവണം
മതികെട്ടാന്‍ മലയ്ക്ക്
കഷണ്ടി കയറിയത്....

'വോല്ട്ടാസി'ന്‍റെ
തണുപ്പ് കിട്ടാത്തതിനാലാവണം
ആഗോളതാപനം ഭൂമിയുടെ
തലയ്ക്കു പിടിച്ചത്...

പെപ്സിയുടെ
കുപ്പി കിട്ടാത്തതിനാലാവണം
ചൊവ്വയിലാരും വെള്ളം
കാണാതെപോയത്....

'റയ്മണ്ടി'ന്‍റെ
കറുത്തകോട്ട് കിട്ടാത്തതിനാലാവണം
ആണോരുത്തനും
ആണത്തമില്ലാതായത്.....*


Note : * Raymond : The Complete Man

ഇടയ്ക്കിടെ....

ഇടയ്ക്കിടെ വിശക്കുന്നത്
നല്ലതാണ്....
തിന്നുന്നത് തിന്നാന്‍വേണ്ടിയല്ലെന്ന്
രുചിച്ചറിയാം....

ഇടയ്ക്കിടെ കോളകുടിക്കാതിരിക്കുന്നത്
നല്ലതാണ്...
പ്ലാച്ചിമടയിലെ പച്ചവെള്ളത്തിന്‍റെ
ദാഹമറിയാം....

ഇടയ്ക്കിടെ പുതയ്ക്കാതുറങ്ങുന്നത്
നല്ലതാണ്....
തെരുവില്‍ പട്ടിയെകെട്ടിപിടിച്ചുറങ്ങുന്ന
ചൂടറിയാം....

ഇടയ്ക്കിടെ കിതയ്ക്കുന്നത്
നല്ലതാണ്...
മണ്ണുചുമക്കുന്ന ബാല്യത്തിന്‍റെ
വാര്‍ധക്യമറിയാം...

ഇടയ്ക്കിടെ വട്ടനാവുന്നത്
നല്ലതാണ്...
വട്ടില്ലാത്ത ലോകം
'ഇട്ടാവട്ട'മാണെന്നറിയാം.....

ഇടയ്ക്കിടെ ജീവിക്കുനത്
നല്ലതാണ്....
ജീവിച്ചവര്‍ക്കെ മരണമുള്ളൂവെന്നു
മനസിലാവും.....

Saturday, April 03, 2010

എന്‍റെ ഞാന്‍.....

കണ്ണുകള്‍ക്ക്‌ കാഴ്ചയുള്ളതുകൊണ്ടാണ്
ഞാന്‍ അന്ധനായത്....
കണ്ണുപൊട്ടന്‍റെ കണ്ണുനീര്
ഞാന്‍ കണ്ടില്ല....

ചെവികള്‍ക്ക് കേള്‍വിയുള്ളതുകൊണ്ടാണ്
ഞാന്‍ ബധിരനായത്.....
കാതുകളടഞ്ഞവന്‍റെ കരച്ചില്‍
ഞാന്‍ കേട്ടില്ല...

നാവുകള്‍ക്ക് ശബ്ദമുള്ളതുകൊണ്ടാണ്
ഞാന്‍ മൂകനായത്....
നാവില്ലാത്തവന്‍റെ ശബ്ദമായി
എന്‍റെ നാവുയര്‍ന്നില്ല....

നെഞ്ചിനുള്ളില്‍ ഹൃദയമുള്ളതുകൊണ്ടാണ്
ഞാന്‍ ഹൃദയശൂന്യനായത്....
നെഞ്ചുതകര്‍ന്നവന്‍റെ ഹൃദയമിടിപ്പുകള്‍
ഞാന്‍ തിരിച്ചറിഞ്ഞില്ല...

ഞാന്‍ ഞാനയതിനലാണ്
എനിക്ക് ഞാനില്ലാതായത്.....
എന്നിലെ എന്നെ
ഞാന്‍ ഞാനായറിഞ്ഞില്ല.....

Friday, April 02, 2010

ജീവന്‍റെ കണക്കുപുസ്തകം....

ജീവിതം....
കണക്കുകളുടെ കഥയാണെന്ന്
എന്നെ പഠിപ്പിച്ചു....

കണക്കുകൂട്ടലുകള്‍....
കരുതികൂട്ടലുകള്‍....
കൂട്ടിക്കിരിക്കലുകള്‍.....
കൂട്ടം വിട്ടുപോയവര്‍....
കൂട്ടം തെറ്റി വന്നവര്‍...
കൂട്ട് കൂടിയവര്‍....
കൂട്ട് വെട്ടിയവര്‍....
വെട്ടിക്കൂട്ടിയവര്‍...
കൂട്ടിവെച്ചവര്‍.....

കണക്കുകള്‍ക്കൊടുവില്‍...
സമസമാങ്ങള്‍ക്കിപ്പുറം....
ബാക്കിവന്നത് വട്ടപ്പൂജ്യം......

ജീവിതം...
കഥയില്ലായ്മകളുടെ കണക്കാണെന്ന്
ഞാന്‍ പഠിച്ചു......!!!!!

Wednesday, March 31, 2010

VEDANTA OF "AVATAR".........


Last week I saw the visual extravaganza “AVATAR...”

The story line was about infiltration of a technologically advanced human race into a Planet called “Pandora”. The Pandora is originally inhabited with human like living beings…The purpose of the infiltration was to mine a precious chemical called “unobtanium” which were deposited under the habitat of indigenous people. For this, the aboriginals have to be forcefully evacuated from their land, to which they owe their thousands of years of existence……

In the end, there comes an “AVATAR” along with natural forces fights back against the humans and reclaims the land…..

On the very same day, I have seen news printed in Economic Times printed on the front page itself. It’s about a mining MNC, Vedanta Resources which was successful in wooing Orissa government (or political babus….) and obtained license for mining in an area where a primitive tribal community is being inhabited for thousands of years. Economic times reflected the worries of the potential investor and the promoter of the company who was a business tycoon, Anil Agarwal as the margins may get affected if they can’t source mine from Orissa…

But my worries were different…I don’t remember the name of the tribe…neither I have seen them…..But I know it for sure ….

….that they are hungry….

….that they are helpless…..

….that they may not have enough to wear…..

…..and that their existence is in stake…………….!!!!!

Because these helpless people depends on the environment for their survival...Be it the trees, from which they can pluck fruits…Or be it the animals, which they can hunt...Or be it the land, where they cultivate….

…And More than that, how can they digest the emotional trauma on being kicked out of the very land they were inhabiting for centuries….the very land where their Gods blessed them…the very land where their dark devils bestowed curses on them…HOW CAN THEY…………………??????

I know……One day the last one of them will also die in far way land, where they will be “Rehabilitated” by the authorities...……

May be sometimes, we should remember that we are not here for ever…

…Vedanta will not be here forever…

….Neither neither our prestigious democratic nation nor the politicians in it…

….Time will change everything…….

.On the endless pursuit towards strengthening financial profit bottom lines, we are forgetting bottom lines of nature….

James Cameroon’s AVATAR is happening in front of us every time…

..Not in 2D or 3D…..but in real dimension itself….

…Every time helpless souls are being kicked out from their homes in name of development…

….And they are being killed if they open their mouth……

….And they are being called “terrorist”, if they resist………………..

Only difference is that there won’t be any “AVATAR” to save them…A perfect anti climax…………..

If I were a theist….

If I were not of the belief that “MAN CREATED GOD ONLY AFTER HE FOUND DESIRES AND FEARS ….”

I should have prayed…..to “GOD” :-

“MAY AN AVATAR COME …. LIGHT US IN THE TIME TO COME….”

Wednesday, March 03, 2010

Revolution...Naxalism..Freedom...Independence

For me it was all about a revolution and irony is that , I read about it in the most unlikely place...in Forbes India Oct-9,09 issue....the story of peace keeper, Gulshan Bamra.


Gulshan Bamra, an IAS Officer who was the district collector of Balghat (Naxalite Red Zone)..a place which was synonymous for underdeveopment...poverty..caste and what not... all powerful forms of breeding grounds for a revolution for the Maoists....


Naxalites may not be a market force who looks towards the oppurtunity to exploit the backwardness..Rather I feel they are born out of the negligence of state and its administration towards improvement in the basic amenities of human population for whom "INDIA" is a foreign state , from which they have to claim independence and dignity...


But..Gulshan Bamra showed the state the necessity of tackling root cause of the problem rather than going for a fruit cause analysis ( where u attack the symptom and not the problem...) of branding Naxalites as terrorists..and starting military operations against them..


Pls dont misunderstand...i am not advocating for a violent class struggle to which the Maoists are into..they should be refrained from enacting that..


I would like to look the problem as a child psychologist...Children needs attention...When they are not getting it through one way..they will try another...Look at Non-violent Narmada Bachao Aandolan (NBA)..Nobody thinks that the struggle got the attention it should have got..Because after GANDHI, non-violence is only a luxury terminology for us who likes to dispose it inside the glass windows any GANDHI Museum...


When voices are not heard non-violently,they will be left with little options but to raise red flags and KALASHNIKOVs' along with it....
Coming Back to Gulshan, he did what is needed.. under NREGA he developed rural infrastructure ..gave Balghatians jobs...theryby helped them to recalim their lives


In the end,i feel Gulshan Bamra had shown India the way..The way its state administrators has to follow to make the underprevilaged Indian foreigners claim independence over poverty..caste..etc..etc and make them "INDIANS..."


Or otherwise you and me will be seeing Red patches in then Greenly forests in exlusives of News channels.....