Wednesday, June 19, 2013

ഈയാംപാറ്റ...

ഞാനാരെന്നുപറയുവാന്‍ മാത്രവും
ഞാനാരെന്നറിയുവാന്‍ മാത്രവും,
ഞാനാരുമല്ലല്ലോ, സഖേ ....!!!

സ്വപ്‌നങ്ങള്‍ പെയ്ത രാത്രിയില്‍,
ചിറകടിച്ചു ചിരാതുച്ചുറ്റിക്കറങ്ങുന്ന,
ചപലയായൊരീയാംപാറ്റ ....!!!

നിമിഷാര്‍ദ്ധത്തിന്‍റെ നാണയത്തുട്ടുകളുടെ
വിലപോലുമില്ലാത്ത ,
വെറുമൊരീയാംപാറ്റ ...!!!

കിനാവുകളുടെ പേമാരിയില്‍,
ചിരാതിന്‍റെ കരിന്തിരികള്‍ക്ക്,
കെട്ടടങ്ങുവാനിനിയെത്ര നാള്‍ കൂടി...???.




5 comments:

ajith said...

അല്പായുസ്സെങ്കിലുമെത്രഭംഗി

Aneesh chandran said...

നിമിഷാര്‍ദ്ധത്തിന്‍റെ നാണയത്തുട്ടുകളുടെ
വിലപോലുമില്ലാത്ത...ഈയാംപാറ്റ .

സൗഗന്ധികം said...

ഞാനാരെന്നുപറയുവാന്‍ മാത്രവും
ഞാനാരെന്നറിയുവാന്‍ മാത്രവും,
ഞാനാരുമല്ലല്ലോ, സഖേ ....!!!

നല്ല വരികൾ

ശുഭാശംസകൾ....

ബൈജു മണിയങ്കാല said...

നല്ല കവിത

Praveen said...

നന്ദി സഹൃദയരെ.....