Wednesday, June 05, 2013

ആശംസകള്‍....

നിന്‍റെ ജീവവംശങ്ങളെ
ഞാനാണ് കൊന്നുതിന്നത്...

നിന്‍റെ അവസാനതുള്ളി നിണവും,
ഞാനാണ് വലിച്ചുകുടിച്ചത്....

നിന്‍റെ അവസാന ജീവസ്പന്ദനവും,
ഞാനാണ് വെട്ടിവിഴ്ത്തിയത്....

നിന്‍റെ ജീവശ്വാസത്തില്‍,
ഞാനാണ് വിഷപ്പുകയൂതിയത്...

എനിക്കിനി നിനക്കായി...
ഈ പരിസ്ഥിതി ദിനാശംസകള്‍ മാത്രം...!!!!!

7 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അര്‍ത്തവത്തായ വരികള്‍ ..ആശംസകള്‍

ഷാജു അത്താണിക്കല്‍ said...

അതെ ഇന്ന് മാത്രവും

ajith said...

നാളെ ഞാന്‍ ആളാകെ മാറും

Aneesh chandran said...

നാം നമ്മോടു തന്നെ

ബൈജു മണിയങ്കാല said...

ഗ്രീറ്റിങ്ങ്സ് കാർഡുകൾ മടക്കുമ്പോൾ

സൗഗന്ധികം said...

പ്രകൃതി ഒരുനാൾ തിരിച്ചാശംസിക്കുമ്പോൾ നമുക്കത് താങ്ങാനാകുമെന്ന് തോന്നുന്നില്ല.


നല്ല കവിത

ശുഭാശംസകൾ...

Praveen said...

എല്ലാവര്‍ക്കും...
നന്ദി...
നിങ്ങളുടെ വാക്കുകള്‍ ഈയുള്ളവന് പൊന്നാണ്...
നന്ദി..
പ്രവീണ്‍