ചിതലരിച്ച ചരിത്രമാണെന്നും
ചിന്തകളെ ചിലന്തിവലകള്‍ക്കുള്ളില്‍
തളച്ചിട്ടത്...
എങ്കിലും....
ചികഞ്ഞു , വീണ്ടും വീണ്ടും,
ചിരിച്ചമിര്ത്ത ദൈവത്തിന്റെയും....
ചത്തോടിങ്ങിയ പ്രഭുത്വത്തിന്റെയും...
ചവിട്ടികൂട്ടിയ പ്രജകളുടെയും....
ചലനമില്ലാത്ത താളുകള്‍...... ....!!!!!!
ഒടുവില്‍.......
ചരിത്രങ്ങളെയും
ചരിതങ്ങളെയും
ചിതയിലിട്ടു ചികഞ്ഞപ്പോള്‍ ,
ചാരത്തിന്റെയുള്ളില് കെട്ടുപോയതിലെന്റെ
ചിരിയുമുണ്ടായിരുന്നു.......
2 comments:
കവിത കൊള്ളാം ... നല്ല ഒരു വായനാനുഭവം .... ഓണാശംസകള്‍ ... !
നന്ദി...സുഹൃത്തേ ..
കടന്നു പോയതിനും...
അഭിപ്രായം അറിയിച്ചതിനും...
പ്രവീണ്‍
Post a Comment