ഡല്‍ഹിയുടെ തണുപ്പ് അയാളുടെ എല്ലുകളില്‍ കുത്തിക്കയറുന്നുണ്ടായിരുന്നു ....തണുത്തുറഞ്ഞ റൊട്ടി കക്ഷണങ്ങള്‍ ചുരുട്ടിപ്പിടിച്ചു കൈകളിലെ അവശേഷിച്ച ചൂടും അയാള്‍ അവയിലേക്കു കൈമാറി...
.....ഉണങ്ങിയ നെഞ്ചിന്കൂടുമായി കൂനിപ്പിടിച്ചിരിക്കുന്ന മകന്റെ കറുത്തുണങ്ങിയ മുഖം വിടറിപ്പോകുന്ന ഓരോ കാല്‍പ്പാടുകളിലും അയാളെ താങ്ങി നടത്തി...
മകന്...ചിലമ്പിപ്പായുന്ന ജനസമുദ്രങ്ങളുടെ ഇടയിലും അയാളെ തിരിച്ചറിയുന്ന ഒരേ ഒരാള്‍...രാവോളം റിക്ഷ വലിച്ചു തളര്‍ന്ന അയാളെയും കാത്തു ഇരുണ്ട ചേരിയിലെ പ്ലാസ്ടിക്കു ചാക്ക് മറച്ച വീട്ടില്‍ എന്നും ...കണ്ണിമ പൂട്ടാതെ....ഇരിക്കുന്ന മകന്...
.അയാളുടെ കൈകളില്‍ പൊതിഞ്ഞു വെച്ച, നേരിയ ചൂട് മാത്രം ബാക്കിയുള്ള 'സമൂസ'യുടെ ഗന്ധം അറിയുമ്പോള്‍ നേരിയ വെളിച്ചത്തിലും തിളങ്ങാറുള്ള അവന്റെ കണ്ണുകള്‍ ...ഉറക്കത്തില്‍ അയാളുടെ നെഞ്ചില്‍ തട്ടി തെറിച്ച അവന്റെ ചെറു നിശ്വാസങ്ങള്‍.... അതൊക്കെയായിരുന്നു വെറും ഒരു റിക്ഷായാന്ത്രം മാത്രമായ അയാളുടെ ജിവിതത്തിന്റെ അസ്ഥിത്വങ്ങള്‍ ...
ഇപ്പോള്‍ സമൂസകള്‍ വാങ്ങാന്‍ അയാള്‍ക്ക് കഴിയാറില്ല ..പണിപോയിട്ടു മാസം ഒന്നായിരിക്കുന്നു ...റിക്ഷകള്‍ സര്‍ക്കാര്‍ നിരോധിച്ചു.....വിദേശികള്‍ ഗയിംസ് കാണാന്‍ വരുന്നു...റിക്ഷകളിലെ വൃത്തികെട്ട ജീവിതങ്ങള്‍ അവരെ കാണിക്കാന്‍ പാടില്ലല്ലോ...?...."അതിഥി ദേവോ ഭവ..."..അമീര്‍ ഖാന്റെ പരസ്യം, വില്ക്കാന് വെച്ചിരിക്കുന്ന ടെലിവിഷന്‍ സ്ക്രീനില്‍ നിന്ന് അയാളെ കൂവി വിളിച്ചു ........
ദൂരെ ചേരിയില്‍ ചലിക്കുന്ന വെളിച്ചങ്ങള്‍...അയാള്‍ അദ്ഭുതപ്പെട്ടു...ഇലക്ട്രിക് കമ്പികളില്‍ നിന്നും വെളിച്ചം കൂരകളിലേക്ക് ചോര്‍ത്തിയെടുക്കാറുണ്ടെങ്കിലും അവ ചലിക്കാറില്ലല്ലോ....
അടുക്കും തോറും അദ്ഭുതം ആശങ്കകള്‍ക്ക് വഴിമാറി.....അയാളുടെ നെഞ്ചിടിച്ചു..അതൊരു ബുള്ടോസറാണ്...ചേരിയിലെ കുടിലുകള്‍ അത് കശക്കിയെറിയുന്നു....
ശരിരം തളരുന്നതായി തോന്നി അയാള്‍ക്ക്.....തല കറങ്ങുന്നു...കൊടും തണുപ്പിലും അയാള്‍ വിയര്‍ത്തു കുളിച്ചു...
ആരെയും കാണുന്നില്ല...മകനെ തിരഞ്ഞയാള്‍ പാഞ്ഞു നടന്നു....".ചോട്ടൂ... ചോട്ടൂ.."...അയാളുടെ ഇടറിയ ശബ്ദം ബുള്ടോസറിന്റെ ഞരക്കങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നു....
പെട്ടന്നാണ് അയാളുടെ കാലുകള്‍ എന്തിലോ തട്ടി തടഞ്ഞത്...കുഞ്ഞു കൈവിരലുകള്‍...അയാള്‍ അലറി വിളിച്ചു...." ചോട്ടൂ... ചോട്ടൂ...."
അവന് കേട്ടില്ല...
അവന്റെ കണ്ണുകള്‍ തുറന്നിരുന്നു...എങ്കിലും അവ തിളങ്ങിയില്ല....
കേള്‍വിയുടെയും കാഴ്ചയുടെയും അതിരുകള്‍ അവന് താണ്ടിപ്പോയിരിക്കുന്നു...
.....മകന്റെ തണുത്തുറഞ്ഞ ശരീരം ചുറ്റിപിടിച്ചയാള് നെഞ്ചില്‍ ചേര്‍ത്തു..അയാളുടെ നെഞ്ചില്‍ തട്ടി തെറിക്കാന്‍ മാത്രം നിശ്വാസങ്ങള്‍ ഒന്നും അവനില്‍ ബാക്കിയുണ്ടായില്ല...
....ആരും തിരിച്ചറിയാനില്ലാത്ത അനേകരില്‍ ഒരാളായി അയാള്‍ മാത്രം ബാക്കി നിന്നു ...റൊട്ടി കഷ്ണങ്ങള്‍ മണ്ണില്‍ വിശന്നു കിടന്നു...
******************************************
ദൂരെ ഹോട്ടലിലെ എ സി മുറിയില്‍, റൂം ഹീറ്ററിന്റെ ചൂടില്‍ മൂടിപ്പുതച്ചു കിടന്നുകൊണ്ട് , ഉസൈന്‍ ബോള്‍ട്ട് ഡല്‍ഹിയില്‍ വരുമോയെന്ന് ഞാന്‍ ഉറക്കെ ചിന്തിച്ചു.....
.
28 comments:
ഇതുപോലുള്ള വിഷയങ്ങളെക്കുറിച്ച് അധികമാരും എഴുതിക്കാണാറില്ല... അഭിവാദ്യങ്ങള്‍!!
Dileep
Different Topic Selected!
Good though!
Regards....
Nice one saantham....
kollam santham......atho sathyamanu santham ....... atho namukku ayale pole ullavare marakkam..... atho jeevitham ithokkeyanu....... hmm....
@Dileep...
ഈ വിഷയങ്ങള്‍ക്ക് ചേതന്‍ ഭഗത്തിന്റെ നാടകീയതകള്‍ ഇല്ലാത്തതിനാലാവണം ആരും എഴുതാത്തത്....നന്ദി..
@Ravikumar...
Formal Thanks...
@jpk...
Thanx...
@ananthitha..
nandi..nammal ivareyokke pande marannirikkunnu.......jeevanundenkilum jeevitham enthannariyan matram enikkarivilla...
ചെറുകഥയാണെങ്കിലും വളരെപ്രസക്തമായ പല ചോദ്യവും മനസ്സില്‍ ഉണര്‍ത്തി .... ജീവിതത്തിന്റെ ചൂടുള്ള ചെറിയ പോസ്റ്റ്
nice... kolllam....
നിറമുള്ള കാഴ്ചകള്‍ക്കിടയില്‍
ഞെരിഞ്ഞമര്‍ന്നു പോയ നിറം കെട്ട കാഴ്ചകള്‍.....
അല്ലെ കണ്ണേട്ടാ?
കാണാന്‍ സമയമില്ല.......കണ്ടാല്‍ കാണുകയുമില്ല.......
പച്ചയായ ജീവിതം വരച്ചുകാട്ടിയ കഥ, നന്നായി.
മെയിലില്‍ കിട്ടിയ ലിങ്ക് വഴിയാണ് ഇവിടെ എത്തിയത്.
പ്രവീണ്‍, താങ്കള്‍ ബ്ലോഗിന്റെ ലോകത്ത് വളരെ മുമ്പ് തന്നെ ഉണ്ടല്ലോ. പ്രതീപിന്റെ മറ്റു പോസ്റ്റുകളൊക്കെ സമയാനുസൃതം വായിക്കാം.
"കോമണ്‍ വ്രാത്ത് ഗൈംസ് നന്നായി". വേറിട്ടൊരു വിഷയം.
ആശംസകള്‍.
അതെ
റൊട്ടിക്കഷ്ണങ്ങള്‍ ഈ മണ്ണില്‍ വിശന്നു കിടക്കും
നമുക്കിനി 'ഉറക്കെ' ചിന്തിക്കാം!
chinthavishayam...aasamsakal!!!!
അയ്യര്‍ ഉണ്ട് ഗെയിംസ് വേണ്ട വേണ്ട എന്ന് പറഞ്ഞു നടക്കുന്നു ..ചിലപ്പോ ഇവരെ കുറിച്ച് ഒക്കെ ഓര്‍ത്തു ആവാം വേണ്ട വേണ്ട എന്ന് പറയുന്നത്
nice
hello frdz how are you ?
"JALWORLD it NEWS"
it news ,tips & tricks.....
visit now www.jalworlditnews.blogspot.com
അനോണി പറഞതാണു ശെരി... ഇത്തരം വിഷയങളെ കുറിച്ച് ആരും അധികം എഴുതാറില്ല.
നന്നായിരിക്കുന്നു ചങാതി
Ellavarum Kalikkumpol, kali kanan ara...!!!
Manoharam, Ashamsakal...!!!
കൊള്ളാം കേട്ടോ
ഒരു പോളിച്ചയിലൂടെ ലോകത്തിന്റെ നിറുകയിലെത്താം എന്ന ധാരണയോടെ അശരണരെ ചവുട്ടിക്കുഴക്കുമ്പോള് വെറും കാഴ്ച്ചക്കാരായ്...
വലിയ നല്ല കഥ ചെറുതാക്കി നന്നാക്കി.
ഭാവുകങ്ങള്‍.
fantastic one..
നാം കണ്ണുതുറന്നു കാണുന്ന എന്നാല്‍ കണ്ടില്ലെന്നു നടിയ്ക്കുന്ന, ജീവിതത്തിന്റെ മറുവശം... കണ്ണുതുറന്ന നമ്മള് കാണാതിരിയ്ക്കാന്‍ പാടില്ലാത്തത്...
വളരെ കുറഞ്ഞ വാക്കുകളില്‍ പറഞ്ഞ ഇന്ത്യയുടെ മറ്റൊരു മുഖത്തിന്റെ സത്യമായ വിവരണം...നന്നായി.തുടര്‍ന്നും ഇത്തരം വിഷയങ്ങള്‍ എഴുതുക.
നല്ലൊരു കഥ നന്നാക്കി നുറുങ്ങാക്കി നുണഞ്ഞിറക്കാൻ പാകത്തിൽ എഴുതിയിരിക്കുന്നു...കേട്ടൊ
സത്യമായ മുഖത്തിനു ഇത്തരം ചില വ്യാഘ്യാനങ്ങൾ ഉജിതം തന്നെ.
ആശംസകൾ…………
കഥ കൊള്ളാം...എല്ലാവരുടേയും പട്ടിണിമാറ്റി ഈ ലോകത്ത് ഒരിടത്തും ഒന്നും നടത്താന്‍ സാധിക്കില്ലാ... കോമണ്‍ വെല്ത് ഗെയിംസിനെ എന്തിനാാ വെറുതെ പഴിചാരണെ?
@പാലക്കുഴി.....ഒത്തിരി ഉത്തരമില്ലാത്ത ചോദ്യങ്ങള്‍...എഴുത്തുമുട്ടാറുണ്ട് പലപ്പോഴും...എങ്കിലും നന്ദി...
@ജിശാദ്....നന്ദി
@പാറുക്കുട്ടി...
കാണാന്‍ സമയമില്ല.......കണ്ടാല്‍ കാണുകയുമില്ല.......ഞാന്‍ പറയാന്‍ ശ്രമിച്ചതെല്ലാം ഉണ്ട് ഈ കമന്റില്‍....
@മിനി...പച്ചയായ ജീര്‍ണിച്ച ജീവിതങ്ങള്‍..നന്ദി..
@സമദ്....നന്ദി...
@എം ടി മനാഫ്....അതെ നമുക്ക് ഉറക്കെ ചിന്തിക്കാം...ഉറക്കെ ചിരിക്കാം...റൊട്ടി കഷ്ണങ്ങള്‍ ഇനിയുമെത്രയോ വിശന്നു കിടക്കാനിരിക്കുന്നു...
@മഴമേഘങ്ങള്‍....നന്ദി...
@MyDreams....അയ്യരെ ഞാന്‍ കുറെ ബഹുമാനിക്കുന്ന കൂട്ടത്തിലാണ്...
@വഴിപോക്കന് ..രഫിക്...നന്ദി...
@ സുരേഷ്ജി, ആയിരത്തോന്നാംരാവ്..നന്ദി...
@പട്ടേപാടം ഹാജി..
ചവിട്ടി ചവിട്ടി കയറിപ്പോകുന്നു....കീഴെ ഉയരുന്ന ങ്ങരക്കങ്ങള് കേള്‍ക്കാറില്ല..നന്ദി...
@സ്മിത ...നന്ദി...
@കൊണ്ടോടിക്കാരന്.....നമ്മള് കാണാതിരിക്കാന്‍ പാടില്ലാത്തത്...അതെ സുഹൃത്തേ...നന്ദി സമാന മനസിന്...
@മുഹമ്മദുകുട്ടി...പ്രോത്സാഹനത്തിന് നന്ദി...
@ബിലാത്തിപട്ടണം...നന്ദി..
@എസ എം സാദിക്ക്...
വ്യാഖ്യാനങ്ങള്‍ ഇനിയുമെത്രെയോ ബാക്കിയുണ്ട്...ഒരു മനുഷായിസ്സിനു എഴുതുവാന്‍ കഴിയുന്നതിനും അപ്പുറം...നന്ദി...
@മുക്കുവന്...എന്റെ കഥയെ നിങ്ങള്‍ വെറുക്കാം...കൊള്ളില്ലായിരിക്കാം...എങ്കിലും ഒരിക്കലെങ്കിലും നമുക്ക് ഒന്ന് പട്ടിണി കിടന്നു നോക്കാം...എന്നിട്ട് നമുക്ക് പട്ടിണി പുല്ലാണെന്ന് പറയാം....കോടികള്‍ ഒഴുക്കാം..കളികളിലും ...കളികള്‍ക്ക് പിന്നിലെ കളികളിലും...
'ദൂരെ ഹോട്ടലിലെ എ സി മുറിയില്‍, റൂം ഹീറ്ററിന്റെ ചൂടില്‍ മൂടിപ്പുതച്ചു കിടന്നുകൊണ്ട് , ഉസൈന്‍ ബോള്‍ട്ട് ഡല്‍ഹിയില്‍ വരുമോയെന്ന് ഞാന്‍ ഉറക്കെ ചിന്തിച്ചു.....'
ഇക്കഥയുടെ മര്‍മ്മം ഇതാണ്! നമ്മള് ‘ആംചെയര്‍ ക്രീറ്റിക്സിന്റെ’ നെഞ്ചിലേക്ക് നമുക്ക് തന്നെ തൊടുക്കാം ഒരമ്പ്!
ആശംസകള്‍.
Post a Comment