അരുണ്‍ ഷൂരിയുടെ ഒരു പുസ്തകമുണ്ട്..
"Does he knows a mother's heart ? ".. എന്നാണ് പേര്..
അമ്മയുടെ ഹൃദയം അറിയുമോയെന്നാണ്..
ദൈവത്തോടാണ് ചോദ്യം..
സെറിബ്രല്‍ പാള്‍സിയുടെ തടവറയില്‍ വീണുപോയ ഏകമകന്‍ ആദിത്യന്‍റെയും അവന്‍റെ അമ്മയുടെയും കണ്ണീരിനും വേദനയ്ക്കും മുമ്പില്‍ നിസ്സഹായനായി നിന്നുകൊണ്ടാണ് അരുണ്‍ ഷൂരി ലോകത്തിലെ എല്ലാ മത-ദൈവ സങ്കല്പങ്ങളെയും ചോദ്യം ചെയ്തത്...
അരുണ്‍ ഷൂരിയുടെ വിചാരണ ഒരുപക്ഷെ ശരിയാവാം ..
അല്ലാതെയുമിരിക്കാം..
തീര്‍ച്ചയില്ല ...
അല്ലെങ്കില്‍തന്നെയും അനുഭവങ്ങളുടെ ചൂടില്‍ ആര്‍ക്കാണ് സ്വന്തം തീര്‍ച്ചകളെ ഉപേക്ഷിക്കാതിരിക്കാനാവുക...?
പൂര്‍ണ്ണതയുടെ ഭാഗ്യം ലഭിക്കാതെ പോയ കുറെ കുഞ്ഞുങ്ങള്‍ക്കായി നടത്തപ്പെട്ട ഒരു മെഡിക്കല്‍ ക്യാമ്പിനായി പ്രവര്‍ത്തിക്കാന്‍ ഇട വന്നു,
കഴിഞ്ഞ ദിവസം; കായംകുളത്തെ സാകേത് സ്പെഷ്യല്‍ സ്കൂളില്‍..
കുറെ മാലാഖക്കുഞ്ഞുങ്ങള്‍ക്കും അവരുടെ അമ്മമാര്‍ക്കും വേണ്ടി , ഹൃദയത്തില്‍ നന്മയുടെ കയ്യൊപ്പുള്ള ഒരു മനുഷ്യന്‍ നട്ടുവളര്‍ത്തിയ സാകേതെന്ന തണല്‍ മരത്തില്‍..
ക്യാമ്പിനായെത്തിയ കുറെ അമ്മമാര്‍...
അവരുടെ ഒക്കത്തും തോളിലും കൈയ്യിലും ഒക്കെയായി വൈകല്യങ്ങളുടെ വീര്‍പ്പുമുട്ടലുകളുമായി പൊരുതുന്ന കുറെ കുഞ്ഞുങ്ങള്‍..
വിയര്‍പ്പിനും ചൂടിനും തിരക്കിനുമിടയില്‍ നെഞ്ചില്‍ തട്ടിയ ചില നിമിഷങ്ങള്‍...
ഒരമ്മയുണ്ട് , പതിനഞ്ചിനടുത്തു വയസ്സുള്ള മകനെ മടിയില്‍ താങ്ങിയിരിക്കുന്നു...ആ അമ്മ കിതക്കുന്നുണ്ട്;അവനെയുമെടുത്തു ക്യാമ്പ് തീരുന്നതിനു മുമ്പായി ഓടി വന്നതാണ്..
വേറൊരു ബുദ്ധിയുറയ്ക്കാത്ത മകനാവട്ടെ, അമ്മയെ ഉപദ്രവിക്കുന്നു..ആ അമ്മക്ക് പ്രായമായിട്ടുണ്ട്..അവശതകളുണ്ട്..
എന്നിട്ടും അവര്‍ അവനെ തലോടുന്നു...
പിന്നെ...
രാഹുലിന് അപസ്മാരം വന്നപ്പോള്‍ , നെഞ്ചുപൊട്ടി കരഞ്ഞ അമ്മ...
ജെറോമിന് തളര്‍ച്ച വന്നപ്പോള്‍ തേങ്ങിയ അമ്മ...
ഓര്‍മ്മ വന്നത് എന്‍റെ അമ്മയെ തന്നെയാണ്..
കഴിഞ്ഞൊരു ദിവസം അപസ്മാരം ബാധിച്ചു അനിയന്‍ വീണപ്പോള്‍,
തറയില്‍ തളര്‍ന്നിരുന്നു നെഞ്ചുപൊട്ടി കരഞ്ഞ അമ്മ..
അവര്‍ക്കു ദൈവത്തെ വിധിക്കാനുമായെന്നു വരില്ല...
പക്ഷെ അവര്‍ക്കു..ആ അമ്മമാര്‍ക്ക്, അവരുടെ മാലാഖക്കുഞ്ഞുങ്ങള്‍, ദൈവങ്ങള്‍ തന്നെയാണ്..
കനിവുള്ള ഹൃദയങ്ങളുടെ കൈകളിലേക്ക് ,
മകനായി..
മകളായി...
സ്വയം അവതരിക്കുന്ന ദൈവം...!!!

കഷ്ടപ്പാടുകള്‍ക്കും വേദനകള്‍ക്കും നടുവില്‍, നെഞ്ചു കിനിയുന്ന സ്നേഹവുമായി കുഞ്ഞുങ്ങള്‍ക്ക് തണലോരുക്കുന്ന അമ്മമാര്‍..
ആ അമ്മമാര്‍ക്ക് , അരുണ്‍ ഷൂരിയെപ്പോലെ മത-ദൈവ ചരിത്രങ്ങളുടെ താരതമ്യ പഠനത്തിനു മാത്രം ബൌദ്ധികത ഉണ്ടായെന്നുവരില്ല...അവര്‍ക്കു ദൈവത്തെ വിധിക്കാനുമായെന്നു വരില്ല...