മൂടിക്കെട്ടിയ നിമിഷങ്ങളാണ്
വിഷാദത്തിന്‍റെ
നാള്‍വഴികളിലൊക്കെയും...
പക്ഷെ...
ഒരു നാള്‍ വരാറുണ്ട്..
പൂവിന്‍റെ
അവസാനത്തെ മഞ്ഞിന്‍കണത്തെയും
വീണ്ടും തിരിച്ചറിയാനാവുന്ന,
ഒരുനാള്‍..
അനന്തതയുടെ ആഴങ്ങള്‍
വീണ്ടും അളക്കുവാന്‍ വെമ്പുന്ന
ഒരുനാള്‍....
നെഞ്ചിന്‍കൂടു തകര്‍ത്ത് ഹൃദയം
വീണ്ടും മിടിക്കുവാന്‍ മടിക്കാത്ത
ഒരു നാള്‍....
ഒരു നാള്‍ വരാറുണ്ട്..
പൂവിന്‍റെ
അവസാനത്തെ മഞ്ഞിന്‍കണത്തെയും
വീണ്ടും തിരിച്ചറിയാനാവുന്ന,
ഒരുനാള്‍..
അനന്തതയുടെ ആഴങ്ങള്‍
വീണ്ടും അളക്കുവാന്‍ വെമ്പുന്ന
ഒരുനാള്‍....
നെഞ്ചിന്‍കൂടു തകര്‍ത്ത് ഹൃദയം
വീണ്ടും മിടിക്കുവാന്‍ മടിക്കാത്ത
ഒരു നാള്‍....
വ്യാഴവട്ടത്തില്‍ മാത്രം,
വന്നെത്തുന്ന
ആ
ഒരുനാളിനു
വേണ്ടി മാത്രമാവാം
അയാള്‍ വിഷാദത്തെ പ്രണയിക്കുന്നത്..
വന്നെത്തുന്ന
ആ
ഒരുനാളിനു
വേണ്ടി മാത്രമാവാം
അയാള്‍ വിഷാദത്തെ പ്രണയിക്കുന്നത്..