Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

Saturday, May 17, 2014

ചത്ത കുഞ്ഞിന്‍റെ ജാതകം...

ശ്രീരാമനും....
അല്ലാഹുവും...
ഈശോയും...
ഒന്നുമല്ല
പോട്ടെ, 
ഒന്നാണ്....

ഈ തിരിച്ചറിവാവണം,
മതേതരത്വത്തിന്‍റെ അടിസ്ഥാനം...

ഇല്ലെങ്കില്‍,വീണ്ടും
മതം പറഞ്ഞു..
മതം പറഞ്ഞു..
മതേതരത്വത്തെ,
നമ്മള്‍ ബലാല്‍ക്കാരം ചെയ്യും...
നാല്‍ക്കവലകളില്‍ കയ്യടികളും,
ബൂത്തുകളില്‍ വോട്ടുകളും നേടും...

ഒടുവില്‍,
മതേതരത്വം,
അകാലത്തില്‍,
അപകടമരണപ്പെടുമ്പോള്‍,
റീത്തുവെച്ചു കരഞ്ഞിട്ടു കാര്യമില്ല...

Wednesday, August 29, 2012

തിരുവോണ ചിന്തകള്‍...............................



മാവേലിയുടെ നാട്ടില്‍ നിന്നും കാതങ്ങള്‍ അകലെ ഒരു തിരുവോണം കടന്നു പോയി....ഡല്‍ഹിയുടെ മരവിച്ച മനസ്സില്‍ എവിടെ മാവേലി...എന്ത് തിരുവോണം.....

..മലോകരിവിടെ ഒന്നു പോയിട്ട് ഒരായിരം തരത്തിനും മേലെയാണ്...സ്വാതന്ത്ര്യദിനത്തില്‍ അങ്ങ് വെടി പൊട്ടിക്കുമ്പോള്‍ വഴിനിറയെ ത്രിവര്‍ണ്ണ പതാക വില്‍ക്കാന്‍ വെമ്പുന്ന വയറ് നിറയാത്ത കറുത്ത കുഞ്ഞുങ്ങള്‍////.....,........അവരെ കാണുമ്പോള്‍ ശീതികരിച്ച കാറിലിരുന്നു എന്നെ പോലെ പല ദേശാഭിമാനികളുടെയും ഹൃദയം രോമാഞ്ചം കൊള്ളാറുണ്ടെന്നത് ഒരു സോഷ്യലിസ്റ്റ്‌ എന്ന നിലയില്‍ ഞാന്‍ മറച്ചു വെക്കുന്നില്ല..

..പിന്നെ ഓണത്തിന് കൊഴുപ്പ് കൂട്ടാന്‍ പപ്പടം പോയിട്ട് പാര്‍പ്പിടം പോലും ഇല്ലാത്ത ആഗോളവത്കരണത്തിന്‍റെ അനാഥപ്രേതങ്ങളും.....

കള്ളവും ചതിയും ഉണ്ടാവേറെയില്ല.....തികച്ചും സത്യസന്ധവും സുതാര്യവുമായി തന്നെയാണ് കല്‍ക്കരിയും ത്രീജി  സ്പെക്ട്രവും ഒക്കെ ഇവിടുത്തെ ഉദാരമതികളായ നേതാക്കന്മാര്‍ പട്ടിണിപ്പാവങ്ങളായ അംബാനിക്കും മിത്തലിനും ശക്കാത്തു കൊടുത്തത്..പാവങ്ങള്‍ അതുകൊണ്ട് കാണം വില്‍ക്കാതെ ഓണമുണ്ട് കാണും.....

...പൊളി വചനങ്ങളുടെ കാര്യം പറയാതിരിക്കുകയാ ഭേദം.....ബഡായിയും യാഥാര്‍ത്ഥ്യവും തിരിച്ചറിയാന്‍ നാര്‍കോപരിശോധന തന്നെ വേണ്ടി വരും....

ആധികളും വ്യാധികളും ആര്‍ക്കും ഉണ്ടാവാറെയില്ല...അഥവാ ഉണ്ടായാലോ  സേവന തുരതയുമായി  അപ്പോളോയും ഫോര്‍ട്ടിസും മാക്സും പോലുള്ള മാലാഖമാര്‍  എപ്പോഴും  'കൈനീട്ടി' നില്‍ക്കുന്നുണ്ടാവും ....കൈകള്‍ നീണ്ടു നീണ്ടു കാലണ പോലുമില്ലാത്ത അനാഥപ്രേതത്തിന്‍റെ കീശ പോലും തപ്പിനോക്കും....സ്നേഹം കൊണ്ടാണെ....പ്രതിഫലേച്ഛയില്ലാത്ത  സേവനമല്ലേ......!!!!


എന്നാലും ....എന്‍റെ മാവേലി...
നിങ്ങളെന്തിനാ ആ നല്ല ഓര്‍മ്മകള്‍ തന്നിട്ട് പോയത്....
വെറുതെ വെറുള്ളവരെ  ഡസ്പ് ആക്കാന്‍......,......അല്ലാതെന്ത്.....

എന്തായാലും....
ജന്മാന്തരങ്ങള്‍ക്കിപ്പറത്തുള്ള
ഒരു പ്രജയെന്ന  പേരില്‍,
 ഈ ഭൂലോകത്തിലെ
എല്ലാ മലോകര്‍ക്കും,ഞാനും നേരുന്നു
എന്‍റെ ഓണാശംസകള്‍...................,....


വിട ...
പ്രവീണ്‍