Wednesday, August 29, 2012

തിരുവോണ ചിന്തകള്‍...............................



മാവേലിയുടെ നാട്ടില്‍ നിന്നും കാതങ്ങള്‍ അകലെ ഒരു തിരുവോണം കടന്നു പോയി....ഡല്‍ഹിയുടെ മരവിച്ച മനസ്സില്‍ എവിടെ മാവേലി...എന്ത് തിരുവോണം.....

..മലോകരിവിടെ ഒന്നു പോയിട്ട് ഒരായിരം തരത്തിനും മേലെയാണ്...സ്വാതന്ത്ര്യദിനത്തില്‍ അങ്ങ് വെടി പൊട്ടിക്കുമ്പോള്‍ വഴിനിറയെ ത്രിവര്‍ണ്ണ പതാക വില്‍ക്കാന്‍ വെമ്പുന്ന വയറ് നിറയാത്ത കറുത്ത കുഞ്ഞുങ്ങള്‍////.....,........അവരെ കാണുമ്പോള്‍ ശീതികരിച്ച കാറിലിരുന്നു എന്നെ പോലെ പല ദേശാഭിമാനികളുടെയും ഹൃദയം രോമാഞ്ചം കൊള്ളാറുണ്ടെന്നത് ഒരു സോഷ്യലിസ്റ്റ്‌ എന്ന നിലയില്‍ ഞാന്‍ മറച്ചു വെക്കുന്നില്ല..

..പിന്നെ ഓണത്തിന് കൊഴുപ്പ് കൂട്ടാന്‍ പപ്പടം പോയിട്ട് പാര്‍പ്പിടം പോലും ഇല്ലാത്ത ആഗോളവത്കരണത്തിന്‍റെ അനാഥപ്രേതങ്ങളും.....

കള്ളവും ചതിയും ഉണ്ടാവേറെയില്ല.....തികച്ചും സത്യസന്ധവും സുതാര്യവുമായി തന്നെയാണ് കല്‍ക്കരിയും ത്രീജി  സ്പെക്ട്രവും ഒക്കെ ഇവിടുത്തെ ഉദാരമതികളായ നേതാക്കന്മാര്‍ പട്ടിണിപ്പാവങ്ങളായ അംബാനിക്കും മിത്തലിനും ശക്കാത്തു കൊടുത്തത്..പാവങ്ങള്‍ അതുകൊണ്ട് കാണം വില്‍ക്കാതെ ഓണമുണ്ട് കാണും.....

...പൊളി വചനങ്ങളുടെ കാര്യം പറയാതിരിക്കുകയാ ഭേദം.....ബഡായിയും യാഥാര്‍ത്ഥ്യവും തിരിച്ചറിയാന്‍ നാര്‍കോപരിശോധന തന്നെ വേണ്ടി വരും....

ആധികളും വ്യാധികളും ആര്‍ക്കും ഉണ്ടാവാറെയില്ല...അഥവാ ഉണ്ടായാലോ  സേവന തുരതയുമായി  അപ്പോളോയും ഫോര്‍ട്ടിസും മാക്സും പോലുള്ള മാലാഖമാര്‍  എപ്പോഴും  'കൈനീട്ടി' നില്‍ക്കുന്നുണ്ടാവും ....കൈകള്‍ നീണ്ടു നീണ്ടു കാലണ പോലുമില്ലാത്ത അനാഥപ്രേതത്തിന്‍റെ കീശ പോലും തപ്പിനോക്കും....സ്നേഹം കൊണ്ടാണെ....പ്രതിഫലേച്ഛയില്ലാത്ത  സേവനമല്ലേ......!!!!


എന്നാലും ....എന്‍റെ മാവേലി...
നിങ്ങളെന്തിനാ ആ നല്ല ഓര്‍മ്മകള്‍ തന്നിട്ട് പോയത്....
വെറുതെ വെറുള്ളവരെ  ഡസ്പ് ആക്കാന്‍......,......അല്ലാതെന്ത്.....

എന്തായാലും....
ജന്മാന്തരങ്ങള്‍ക്കിപ്പറത്തുള്ള
ഒരു പ്രജയെന്ന  പേരില്‍,
 ഈ ഭൂലോകത്തിലെ
എല്ലാ മലോകര്‍ക്കും,ഞാനും നേരുന്നു
എന്‍റെ ഓണാശംസകള്‍...................,....


വിട ...
പ്രവീണ്‍








Wednesday, August 22, 2012

ചരിത്രം...




ചിതലരിച്ച ചരിത്രമാണെന്നും
ചിന്തകളെ ചിലന്തിവലകള്‍ക്കുള്ളില്‍
തളച്ചിട്ടത്...

എങ്കിലും....
ചികഞ്ഞു , വീണ്ടും വീണ്ടും,
ചിരിച്ചമിര്‍ത്ത ദൈവത്തിന്‍റെയും....
ചത്തോടിങ്ങിയ പ്രഭുത്വത്തിന്‍റെയും...
ചവിട്ടികൂട്ടിയ പ്രജകളുടെയും....
ചലനമില്ലാത്ത താളുകള്‍...... ....!!!!!!

ഒടുവില്‍.......
ചരിത്രങ്ങളെയും
ചരിതങ്ങളെയും
ചിതയിലിട്ടു ചികഞ്ഞപ്പോള്‍ ,
ചാരത്തിന്‍റെയുള്ളില്‍ കെട്ടുപോയതിലെന്‍റെ
ചിരിയുമുണ്ടായിരുന്നു.......

Monday, August 20, 2012

സ്വര്‍ഗം...

നിരലംബന്‍റെ നെഞ്ചു പിളര്‍ന്നവനോട് 
നൂറ്റാണ്ടുകളായി ദൈവം പറഞ്ഞു...
"എന്‍റെ സ്വര്‍ഗം നിനക്കാണ്.."

വീണ്ടും,
കുരിശു യുദ്ധങ്ങളിലും...
കുരിശില്ലാത്ത യുദ്ധങ്ങളിലും....
വാളുകള്‍ വയറുകള്‍ പിളര്‍ന്നപ്പോള്‍
വാപൊളിച്ചു ചോര കുടിച്ചു ദൈവം....
വളയിട്ട കൈകള്‍ ഞെരിഞ്ഞമര്‍ന്നപ്പോള്‍
വരുവാനിരിക്കുന്ന പുതുനാമ്പുകളെ
വകതിരിച്ചു കണക്കുകൂട്ടി ദൈവം....

ഒടുവില്‍...
യുദ്ധങ്ങള്‍ക്കൊടുവില്‍....,
കൂട്ടിയും കുറച്ചും
കിട്ടിയ
വട്ടപൂജ്യത്തിന്റെ
ഒത്ത നടുക്കിരുന്നു
ദൈവം നെടുവീര്‍പ്പിട്ടു...?...

"എനിക്കാര് സ്വര്‍ഗം തരും..."